യൂറോ കപ്പ് സെമിയിൽ സ്പെയിനിന്റെ വിജയശില്പി; ലാമിൻ യമാലിനെ പ്രശംസിച്ച് വി. ശിവൻകുട്ടി

Anjana

2024 യൂറോ കപ്പ് സെമിഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. സ്പെയിനിന്റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ചത് 16 കാരനായ ലാമിൻ യമാലിന്റെ ബൂട്ടുകളായിരുന്നു. ഒമ്പതാം മിനിറ്റിൽ തന്നെ സ്പെയിനിന്റെ ആദ്യ ഗോൾ നേടിയ യമാൽ, യൂറോ ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

യമാലിനെ പ്രശംസിച്ച് കേരള വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. ‘യൂറോ 2024 നിടയിൽ പഠിച്ച് പരീക്ഷ പാസാകുകയും ചെയ്ത ഈ മിടുക്കൻ.. ലോകഫുട്ബോളിൽ മറ്റൊരു ഇതിഹാസം പിറവിയെടുത്തിരിക്കുന്നു..ലാമിൻ യമാൽ’ എന്നാണ് മന്ത്രി കുറിച്ചത്. ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മത്സരശേഷം യമാൽ തന്റെ സന്തോഷവും അഭിമാനവും പങ്കുവച്ചു. അതേസമയം, ലയണൽ മെസിക്കൊപ്പമുള്ള കുഞ്ഞ് യമാലിന്റെ ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘രണ്ട് ഇതിഹാസങ്ങളുടെ ആരംഭം’ എന്ന അടിക്കുറിപ്പോടെ യമാലിന്റെ പിതാവാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഫ്രഞ്ച് പടയെ തിരിച്ചാക്രമിച്ച് വിജയം പിടിച്ചെടുത്ത സ്പെയിൻ ടീമിന്റെ പ്രകടനം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.