ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

Anjana

ഇന്ത്യ സഖ്യവും എൻഡിഎ മുന്നണിയും തമ്മിൽ ലോകസഭ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ ഏറ്റുമുട്ടൽ ഇന്ന് നടക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഹിമാചൽ പ്രദേശിലെ മൂന്ന് സീറ്റുകളിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ബി.ജെ.പിയിൽ ചേർന്ന സ്വതന്ത്ര എം.എൽ.എമാരുടെ ഡെഹ്‌റ, ഹാമിർപൂർ, നലഗഡ് എന്നീ സീറ്റുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഡെഹ്‌റയിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിൻ്റെ ഭാര്യ കമലേഷ് താക്കൂർ ബിജെപിയുടെ ഹോഷിയാർ സിംഗിനെതിരെ മത്സരിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബംഗാളിലെ നാല് സീറ്റുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മണിക്താല, രണഘട്ട് ദക്ഷിണ്, ബാഗ്ദ, റായ്ഗഞ്ച് എന്നിവയാണ് ആ സീറ്റുകൾ. ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലോർ സീറ്റുകളിലും, പഞ്ചാബ്, ബീഹാർ, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പിൽ ആറു മണ്ഡലങ്ങളിൽ നാല് സീറ്റുകൾ നേടി കോൺഗ്രസ് കേവല ഭൂരിപക്ഷം നേടിയിരുന്നു.