യൂറോ കപ്പ് സെമി ഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ തോൽപ്പിച്ചു

Anjana

യൂറോ കപ്പിൽ അഞ്ചാം തവണയും കലാശപ്പോരിലേക്ക് മുന്നേറി സ്പെയിൻ. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിനെ സ്പെയിൻ പരാജയപ്പെടുത്തിയത്. സ്പാനിഷ് മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനിറ്റിൽ കൗമാരക്കാരൻ ലാമിൻ യമാൽ ഇടതുവിങ്ങിൽ നിന്ന് തുടക്കമിട്ട നീക്കത്തിന്റെ അവസാനം പന്ത് നികോ വില്ല്യംസിലെത്തി. വില്ല്യംസ് ഫാബിയൻ റൂയീസ് പോസ്റ്റിനെ ലക്ഷ്യമിട്ടെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

എട്ടാം മിനിറ്റിൽ ഫ്രാൻസിന്റെ ഗോൾ വന്നു. ഡെംബലെയുടെ പാസ് ബോക്സിന്റെ ഇടതുവിങ്ങിൽ സ്വീകരിച്ച എംബാപ്പെ ഒന്നോ രണ്ടോ ടച്ചിൽ മറുവശത്തേക്ക് കൃത്യതയാർന്ന ക്രോസിലേക്ക് കോലോ മുവാനി തലവെച്ചത് അനായാസം വലക്കുള്ളിൽ. ഫ്രാൻസ് മുന്നിൽ. സ്കോർ 1-0. ഏഴാം മിനിറ്റിൽ കോലോ മുവാനി എംബാപെക്ക് കൃത്യമായി നൽകിയ പന്ത് ഗോളിലേക്ക് അടുക്കുന്നതിന് മുമ്പ് ജീസസ് നവാസ് രക്ഷകനായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുന്ദരമായ നീക്കങ്ങളിലൂടെയാണ് സ്പെയിൻ മത്സരത്തിൽ മുന്നേറ്റം നടത്തിയത്. എന്നാൽ ഫ്രാൻസിന്റെ ശക്തമായ പ്രതിരോധവും തിരിച്ചടികളും മത്സരത്തെ ആവേശകരമാക്കി. രണ്ട് ടീമുകളും പരസ്പരം ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവസാനം സ്പെയിനാണ് വിജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ സ്പെയിൻ അഞ്ചാം തവണയും യൂറോ കപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്.