ഡൽഹിയിൽ ഒരു വാഹന ഉടമ തൻ്റെ എസ്യുവിക്ക് 0001 എന്ന നമ്പർ ലഭിക്കാൻ 23. 4 ലക്ഷം രൂപ മുടക്കി. ഇത് ഈ വർഷം ജൂൺ വരെ നടന്ന ലേലങ്ങളിൽ ഏറ്റവും ഉയർന്ന തുകയാണ്. മാർച്ചിൽ നടന്ന ഈ ലേലത്തിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് 0001 നമ്പറിനായിരുന്നുവെന്ന് ഡൽഹി ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി.
എന്നാൽ, വാഹന ഉടമയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫാൻസി നമ്പറുകൾക്കായി ലക്ഷങ്ങൾ മുടക്കുന്നത് പുതിയ കാര്യമല്ല. മോട്ടോർ വാഹന വകുപ്പിൻ്റെ പ്രധാന വരുമാന മാർഗമാണ് ഈ നമ്പർ ലേലം. ജൂൺ മാസത്തിൽ 0009 നമ്പറിന് 11 ലക്ഷം രൂപയും, 0007 നമ്പറിന് 10.
8 ലക്ഷം രൂപയും ലഭിച്ചു. 0007 നമ്പറിനോടുള്ള ആകർഷണം മഹേന്ദ്ര സിങ് ധോണിയോടും ജെയിംസ് ബോണ്ടിനോടുമുള്ള ആരാധനയാലാണെന്ന് കരുതപ്പെടുന്നു. നമ്പറുകളുടെ അടിസ്ഥാന വിലയിൽ വ്യത്യാസമുണ്ട്. 0001 നമ്പറിന് 5 ലക്ഷം രൂപയാണ് അടിസ്ഥാന വില.
0002 മുതൽ 0009 വരെ 3 ലക്ഷം രൂപയും, 0010 മുതൽ 0099 വരെയും മറ്റു ചില പ്രത്യേക നമ്പറുകൾക്കും 2 ലക്ഷം രൂപയുമാണ്. 0100, 0111 തുടങ്ങിയവയ്ക്ക് ഒരു ലക്ഷവും, മറ്റുള്ളവയ്ക്ക് 25,000 രൂപയുമാണ് ഏറ്റവും കുറഞ്ഞ വില. ജനുവരിയിൽ 0002 നമ്പർ 5. 1 ലക്ഷം രൂപയ്ക്ക് ലേലം പോയി.