വേൾഡ് മലയാളി കൗൺസിലിന്റെ അൽഖോബാർ പ്രൊവിൻസ് WMC ബിസിനസ് ഫോറം രൂപീകരിച്ചു

Anjana

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ അൽഖോബാർ പ്രൊവിൻസ് WMC ബിസിനസ് ഫോറം രൂപീകരിച്ചു. മലയാളി ബിസിനസ് സംരംഭകർക്ക് ഊർജ്ജദായകമായ പദ്ധതികൾ ആവിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോറം സ്ഥാപിതമായത്. നിർവാഹക സമിതി അംഗങ്ങളുടെ യോഗത്തിൽ വെച്ച് ഷഫീക്ക് സി കെ ചെയർമാനായും സിറാജ് അബൂബക്കർ, അബ്ദുസ്സലാം എന്നിവർ വൈസ് ചെയർമാന്മാരായും തെരഞ്ഞെടുക്കപ്പെട്ടു.

ഗുലാം ഫൈസൽ ചീഫ് കോർഡിനേറ്ററായും അജിം ജലാലുദ്ദീൻ ഫിനാൻസ് കോർഡിനേറ്ററായും നിയമിതരായി. ഷമീം കാട്ടാക്കട, നജീബ് അരഞ്ഞിക്കൽ, മൂസക്കോയ, അപ്പൻ മേനോൻ, അഷറഫ് ആലുവ, ദിനേശ്, ഷംല നജീബ്, നിഷാദ് എന്നിവർ ഫോറം അംഗങ്ങളായി പ്രവർത്തിക്കും. 2024 നവംബർ 22 ന് വെള്ളിയാഴ്ച ബിസിനസ് എക്സലൻസ് അവാർഡ് വിതരണവും വിപുലമായ എക്സ്പോയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകമെമ്പാടുമുള്ള WMC പ്രവർത്തകരുടെ സഹകരണത്തോടെ ആഗോള വ്യാപാര സാധ്യതകൾ ഏകോപിപ്പിക്കുകയാണ് ഫോറത്തിന്റെ ലക്ഷ്യമെന്ന് ചെയർമാൻ ഷഫീക്ക് സി കെ വ്യക്തമാക്കി. WMC അൽഖോബാർ പ്രൊവിൻസ് പ്രസിഡണ്ട് ഷമീം കാട്ടാക്കട അധ്യക്ഷനായ യോഗത്തിൽ പ്രൊവിൻസ് ചെയർമാൻ അഷ്റഫ് ആലുവ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ദിനേശ് സ്വാഗതവും ട്രഷറർ അജിം ജലാലുദ്ദീൻ നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരി മൂസക്കോയയും മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കലും സംസാരിച്ചു.