പിഎസ്സി നിയമനത്തിൽ കോടികളുടെ അഴിമതി; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

കേരളത്തിലെ പിഎസ്സി നിയമനങ്ങളിൽ വ്യാപക അഴിമതി നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് പിഎസ്സി മെമ്പർ നിയമനത്തിന് ഡിവൈഎഫ്ഐ നേതാക്കൾ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർക്കാരിൽ സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴ വാങ്ങിയതെന്നും പൊതുമരാമത്ത് മന്ത്രിയുടെ പേരിലാണ് തട്ടിപ്പ് നടന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പിഎസ്സിയുടെ പേരിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഏറ്റവും കൂടുതൽ പിഎസ്സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളമെങ്കിലും അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനാ സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പ് നടന്നതെന്നത് ഗൗരവതരമായ കാര്യമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഐഎമ്മിന്റെ തീവെട്ടിക്കൊള്ള നടക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മാനാഞ്ചിറയിലെ കോൺട്രാസ്റ്റ് ഏറ്റെടുക്കാതെ വലിയ ഹോട്ടൽ സമുച്ചയം നിർമ്മിക്കാൻ സിപിഎം ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

  ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

കെഎസ്ആർടിസി സ്റ്റാൻഡ് നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നതായും തുറമുഖ വകുപ്പ് കടപ്പുറത്ത് സിപിഐഎം നേതാവിന്റെ ബന്ധുവിന് ഹോട്ടൽ നിർമ്മിക്കാൻ സ്ഥലം നൽകിയതും ക്രമക്കേടാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ പിന്തുണയോടെ മാഫിയകൾ തഴച്ചുവളരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Related Posts
ചെങ്കോട്ടയിൽ രാഹുലും ഖാർഗെയും എത്താതിരുന്നത് വിവാദമായി; വിമർശനവുമായി ബിജെപി
Independence Day celebrations

79-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പങ്കെടുക്കാത്തതിൽ ബിജെപി വിമർശനം ഉന്നയിച്ചു. Read more

കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തി; DYFIയുടെ പരാതി
BJP flag hoisting

കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയ സംഭവം വിവാദമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുയിപ്രയിൽ Read more

തൃശൂരിൽ മത്സരിക്കാൻ കെ.സുരേന്ദ്രൻ സന്നദ്ധത അറിയിച്ചു; വെല്ലുവിളിയുമായി സന്ദീപ് വാര്യർ
K Surendran Thrissur

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തൃശൂരിൽ നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധത അറിയിച്ചു. എന്നാൽ, Read more

  സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷ ഓഗസ്റ്റ് 16 ലേക്ക്; പുതിയ അറിയിപ്പുമായി പി.എസ്.സി
Assistant Prison Officer

പ്രിസൺസ് ആൻഡ് കറക്ഷൻ സർവീസസിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ തസ്തികയിലേക്കുള്ള Read more

തൃശ്ശൂർ വോട്ടർ പട്ടിക വിവാദം: ആരോപണങ്ങൾ തെളിയിക്കാൻ സുരേന്ദ്രന്റെ വെല്ലുവിളി
Thrissur voter list

തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. Read more

തൃശൂരിൽ ബിജെപി നേതാവിൻ്റെ ഇരട്ടവോട്ട് വിവാദം; സംസ്ഥാന ഉപാധ്യക്ഷനും ക്രമവിരുദ്ധമായി വോട്ട് ചെയ്തു
Voter list irregularities

തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ ജില്ലാ Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ‘ബി’ ടീം; ജോൺ ബ്രിട്ടാസ് എംപി
Election Commission

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ബി ടീമാണെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. തെളിവുകൾ Read more

സർക്കാർ ജോലി വാഗ്ദാനം ചെയ്തു 35 ലക്ഷം തട്ടി: ബിജെപി എംപിക്കെതിരെ ആത്മഹത്യാക്കുറിപ്പ്
Karnataka job scam

കർണാടകയിൽ ബിജെപി എംപി കെ. സുധാകർ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 35 Read more

സദാനന്ദൻ മാസ്റ്റർ കേസ്: യഥാർത്ഥ പ്രതികൾ ആരെന്ന് വെളിപ്പെടുത്താതെ സി.പി.ഐ.എം?
Sadanandan Master case

ബിജെപി നേതാവ് സി. സദാനന്ദൻ മാസ്റ്ററുടെ കാൽ വെട്ടിയ കേസിലെ പ്രതികളെ സി.പി.ഐ.എം Read more