മലയാളി സഹോദരിമാർ യു.എ.ഇ. ക്രിക്കറ്റ് ടീമിൽ; ഏഷ്യാകപ്പിൽ ചരിത്രമെഴുതാൻ

രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാർ. സുൽത്താൻ ബത്തേരി സ്വദേശികളായ റിതികാ രജിത്, റിനിതാ രജിത്, റിഷിതാ രജിത് എന്നിവരാണ് ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള യു. എ. ഇ. ടീമിൽ ഒരു വീട്ടിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാനൊരുങ്ങുന്നത്. യു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എ. ഇ. യിൽ ബിസിനസ് നടത്തുന്ന ബത്തേരി അരുണാലയത്തിൽ രജിത്തിന്റെയും രഞ്ജിനിയുടെയും മക്കളാണ് ഈ മൂന്ന് സഹോദരിമാർ. റിതിക സ്വകാര്യകമ്പനിയിൽ എച്ച്. ആർ. ഉദ്യോഗസ്ഥയാണ്.

റിനിത പ്ലസ്ടുവിനുശേഷം കംപ്യൂട്ടർ എൻജിനിയറിങ് പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. റിഷിത പ്ലസ്വൺ വിദ്യാർഥിനിയാണ്. 2016-ൽ കോഴിക്കോട് ജില്ലയ്ക്കായി റിനിതയും റിഷിതയും ബാഡ്മിന്റൺ അണ്ടർ ഇലവൻ ഗേൾസിൽ കളിച്ചിട്ടുണ്ട്. 1980-കളിൽ വയനാട് ജില്ലാടീമിൽ കളിച്ചിരുന്ന അച്ഛൻ രജിത്തിന്റെ കീഴിലായിരുന്നു അവരുടെ പരിശീലനം. മൂന്നുവർഷമായി യു. എ.

ഇ. ദേശീയ ടീമംഗങ്ങളായ മൂവരും ഇതുവരെ ആദ്യമായി ഒരുമിച്ചിറങ്ങിയിട്ടില്ല. എന്നാൽ ഏഷ്യാകപ്പിനുള്ള 15 അംഗ സംഘത്തിൽ മൂവരും ഇടംനേടിയതോടെ ഒരുമിച്ചു കളിക്കാൻ അവസരമൊരുങ്ങി. 19, 21, 23 തീയതികളിൽ ശ്രീലങ്കയിലാണ് യു. എ. ഇ.

  കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ

യുടെ മത്സരം. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നിവരാണ് എതിരാളികൾ. ഒട്ടേറെ മത്സരങ്ങളിൽ തിളങ്ങിയതോടെയാണ് ഈ സഹോദരിമാർ യു. എ. ഇ. ദേശീയടീമിലും ഇടം നേടിയത്.

Related Posts
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക്; ആദ്യ മത്സരം 14ന് കൊൽക്കത്തയിൽ
India vs South Africa

ഓസ്ട്രേലിയക്കെതിരായ വിജയത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്നു. ആദ്യ മത്സരം Read more

മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more

  ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala UAE relations

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ Read more

ഇന്ത്യയോടേറ്റ തോൽവി ഇപ്പോളും വേട്ടയാടുന്നു ; തുറന്നുപറഞ്ഞ് ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി
Alyssa Healy

വനിതാ ലോകകപ്പ് സെമിയിൽ ഇന്ത്യയോടേറ്റ തോൽവി ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ Read more

വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Indian women cricket team

ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി Read more

കെ സി എ ജൂനിയർ കിരീടം ആത്രേയക്ക്; ലിറ്റിൽ മാസ്റ്റേഴ്സിനെ തകർത്തു
KCA Junior Championship

കെ സി എ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. Read more

ധാക്കയിലെത്തി മണിക്കൂറുകൾക്കകം ഹൊസൈൻ സൂപ്പർ ഹീറോ; വിൻഡീസ് പരമ്പര സമനിലയിൽ
Akeal Hosein

ചൊവ്വാഴ്ച പുലർച്ചെ ധാക്കയിലെത്തിയ അകീൽ ഹൊസൈൻ, വൈകാതെ ടീമിന്റെ സൂപ്പർ ഹീറോയായി മാറി. Read more

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയയ്ക്ക് മേൽക്കൈ
KCA Junior Championship

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ മാസ്റ്റേഴ്സിനെതിരെ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് മികച്ച Read more