സ്വച്ഛതാ മിഷൻ: രാജ്യത്തെ വൃത്തിയാക്കാൻ എണ്ണക്കമ്പനികൾ വിവിധ നടപടികൾ സ്വീകരിക്കുന്നു – സുരേഷ് ഗോപി

സ്വച്ഛതാ മിഷന്റെ ഭാഗമായി രാജ്യത്തെ വൃത്തിയുള്ളതും മലിനീകരണം കുറഞ്ഞതുമാക്കി മാറ്റുന്നതിന് എണ്ണക്കമ്പനികൾ വിവിധ നടപടികൾ കൈക്കൊണ്ടു വരുന്നതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി സുരേഷ്ഗോപി വ്യക്തമാക്കി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വച്ഛതാ പക്വട ക്യാമ്പയിൻ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 1 മുതൽ 15 വരെയുള്ള സ്വച്ഛതാ പക്വട പ്രചാരണത്തിന് നിരവധി പരിപാടികളാണ് എണ്ണക്കമ്പനികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരങ്ങൾ വച്ചുപിടിപ്പിക്കൽ, സാനിറ്റേഷൻ പ്രവർത്തികൾ മെച്ചപ്പെടുത്തൽ എന്നിവ ഇതിന്റെ ഭാഗമായി ചെയ്തുവരുന്നു. സെപ്റ്റിക് ടാങ്കുകൾ ശുചിയാക്കാൻ റോബോട്ടുകളെ ഉപയോഗിച്ചുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയത് ബിപിസിഎൽ ആണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഇൻഡോർ, ദൂളെ ഉൾപ്പെടെയുള്ള മുനിസിപ്പാലിറ്റികളുമായി സഹകരിച്ച് തോട്ടിപ്പണിയിൽ നിന്നും മനുഷ്യരെ ഒഴിവാക്കി റോബോട്ടുകളെ ഉപയോഗിക്കാനുള്ള ശ്രമങ്ങൾക്കും ബിപിസിഎൽ പിന്തുണ നൽകുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി എന്ന നിലയിൽ മുഴപ്പിലങ്ങാട് ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിനായി പ്രവർത്തിച്ചുവരികയാണെന്ന് സുരേഷ്ഗോപി വ്യക്തമാക്കി. കടലും വിശാലമായ കരയും ചേരുന്ന മുഴപ്പിലങ്ങാട് സാഹസിക ടൂറിസത്തിന് അനുയോജ്യമാണെന്നും അതാണ് മുഴപ്പിലങ്ങാട് തെരഞ്ഞെടുക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബീച്ച് ശുചിയാക്കാൻ ഒരു ദിവസം കാലത്ത് വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അന്ന് താനും കൂടി വന്ന് ബീച്ച് ശുചീകരണം പ്രവർത്തനങ്ങളിൽ പങ്കാളിയാകാം എന്നും സുരേഷ്ഗോപി പറഞ്ഞു.

സ്വച്ഛതാ പക്വട പദ്ധതിയുടെ വലിയൊരു സന്ദേശം ആയിരിക്കുമതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ വൃത്തിയുള്ളതും മലിനീകരണം കുറഞ്ഞതുമാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Posts
തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കില്ലെന്ന് സുരേഷ് ഗോപി
Local Body Elections

തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണ വിഷയമാക്കില്ലെന്ന് സുരേഷ് ഗോപി. ശബരിമലയിലെ അടിസ്ഥാന Read more

ജോൺ ബ്രിട്ടാസിനെതിരെ സുരേഷ് ഗോപി; കൊച്ചി മെട്രോയെ അവഹേളിച്ചവരെ “ഊളകൾ” എന്ന് വിളിക്കണം
Suresh Gopi

പി.എം. ശ്രീ പദ്ധതിയിൽ ജോൺ ബ്രിട്ടാസിനെതിരെ വിമർശനവുമായി സുരേഷ് ഗോപി രംഗത്ത്. കൊച്ചി Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വർണ്ണവും ഗർഭവും ചർച്ചയാക്കേണ്ടതില്ല; വികസനത്തിന് പ്രാധാന്യം നൽകുമെന്ന് സുരേഷ് ഗോപി
local election development

തദ്ദേശ തിരഞ്ഞെടുപ്പിൽ വികസന വിഷയങ്ങൾക്കായിരിക്കും ബിജെപി പ്രാധാന്യം നൽകുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. Read more

സുരേഷ് ഗോപിയെ കാണാൻ യാസീൻ ഡൽഹിയിലേക്ക്; രാഷ്ട്രപതിയുടെ പുരസ്കാരവും ഏറ്റുവാങ്ങും
Suresh Gopi

ഭിന്നശേഷിക്കാരനായ യാസീൻ എന്ന കൊച്ചുകുട്ടിയുടെ ആഗ്രഹം സഫലമാകുന്നു. സുരേഷ് ഗോപി യാസീനെ ഡൽഹിയിലേക്ക് Read more

കരുവന്നൂർ ഇവിടെ അവസാനിച്ചെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രിയോട് ചോദിക്കാൻ പറഞ്ഞുവെന്ന് സുരേഷ് ഗോപി
Suresh Gopi slams CPIM

കരുവന്നൂരിൽ അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും, ചെമ്പ് തൊണ്ടി നടന്നവർ എവിടെ പോയെന്നും Read more

ഡൽഹി സ്ഫോടനം ദൗർഭാഗ്യകരം; അന്വേഷണം തുടരുന്നു: സുരേഷ് ഗോപി
Delhi blast

ഡൽഹിയിൽ ഉണ്ടായ സ്ഫോടനം ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്ഫോടനത്തിന് പിന്നിൽ ഉമർ Read more

വന്ദേ ഭാരത് ഗണഗീത വിവാദം: പ്രതികരണവുമായി സുരേഷ് ഗോപി
Vande Bharat controversy

എറണാകുളം-ബാംഗ്ലൂർ വന്ദേ ഭാരത് ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ചത് വിവാദമായിരുന്നു. ഇതിൽ Read more

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം; സുരേഷ് ഗോപി
Uniform Civil Code

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു. എല്ലാവർക്കും തുല്യ Read more

കലുങ്ക് സംവാദത്തിന് പിന്നാലെ ‘SG Coffee Times’ുമായി സുരേഷ് ഗോപി
SG Coffee Times

കലുങ്ക് സംവാദത്തിന് പിന്നാലെ സുരേഷ് ഗോപി പുതിയ സംവാദ പരിപാടിയുമായി രംഗത്ത്. തിരഞ്ഞെടുപ്പ് Read more

സുരേഷ് ഗോപി കള്ളം പറയാനും ഭക്ഷണം കഴിക്കാനും വാ തുറക്കുന്നു; പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി
V. Sivankutty Suresh Gopi

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സുരേഷ് Read more