കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വീണ്ടും അധികാരം നിലനിർത്തി. താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലും എസ്എഫ്ഐ വിജയം നേടി. എസ്എഫ്ഐയും യുഡിഎസ്എഫും തമ്മിലായിരുന്നു പ്രധാന മത്സരം.
രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ സംഘർഷം ഉണ്ടായെങ്കിലും കനത്ത പൊലീസ് സുരക്ഷയിൽ തെരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയായി. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ യുഡിഎസ്എഫ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐ എല്ലാ സീറ്റുകളിലും വിജയം കൈവരിച്ചു. ഈ വിജയത്തിലൂടെ കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐയുടെ ആധിപത്യം തുടരുകയാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എസ്എഫ്ഐയുടെ ശക്തമായ സാന്നിധ്യം ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.