കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐ സമരം ശക്തമാക്കുന്നു

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പ്രിൻസിപ്പലിന്റെ ഏകാധിപത്യമാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണമെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന ആവശ്യവുമായി സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർഥികൾ മർദിച്ചുവെന്ന് പ്രിൻസിപ്പലും, പ്രിൻസിപ്പലാണ് മർദിച്ചതെന്ന് എസ്എഫ്ഐ പ്രവർത്തകരും നൽകിയ പരാതികളിൽ അന്വേഷണം തുടരുകയാണ്.

പ്രിൻസിപ്പലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തുവെന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പ്രിൻസിപ്പൽ സുനിൽ ഭാസ്കരൻ സൈബർ സെല്ലിൽ പരാതി നൽകി. അതേസമയം, തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ അന്വേഷണ കമ്മീഷൻ രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

  മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ്

ക്യാമ്പസിൽ ഇടിമുറിയില്ലെന്നും, സിസിടിവി കേടായതിനാൽ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ റിപ്പോർട്ട് രജിസ്ട്രാർ ഉടൻ വൈസ് ചാൻസലർക്ക് കൈമാറുമെന്നാണ് അറിയുന്നത്.

Related Posts
നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ആളപായമില്ല
Nadapuram building collapse

കോഴിക്കോട് നാദാപുരത്ത് കസ്തൂരിക്കുളത്ത് പഴക്കമേറിയ ഇരുനില കെട്ടിടം തകർന്ന് വീണു. കനത്ത മഴയെത്തുടർന്ന് Read more

വടകര വില്യാപ്പള്ളിയിൽ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി അറസ്റ്റിൽ
attempted kidnapping case

വടകര വില്യാപ്പള്ളിയിൽ 28 കാരിയായ യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി Read more

അഭിമന്യുവിന്റെ ഓർമകൾക്ക് ഏഴ് വർഷം; രക്തസാക്ഷി ദിനത്തിൽ വർഗീയതക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ
Abhimanyu death anniversary

എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഏഴ് വർഷം തികയുന്നു. അഭിമന്യുവിന്റെ ഓർമദിനത്തിൽ വർഗീയതക്കെതിരെ Read more

കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്; എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം
AISF education bandh

എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ നാളെ കൊല്ലത്ത് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കലാലയങ്ങളിൽ Read more

എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു
SFI national conference

കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു Read more

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
SFI national conference

എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി Read more

  കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്; എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ്
CM convoy case

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ് എടുത്തു. മലപ്പുറം സ്വദേശികളായ അഞ്ചുപേരെയാണ് Read more

വടകരയിൽ 13 വയസ്സുകാരനെ കാണാനില്ല; മാനന്തവാടിയിൽ സിസിടിവി ദൃശ്യങ്ങൾ
missing child vadakara

കോഴിക്കോട് വടകരയിൽ 13 വയസ്സുകാരനെ കാണാനില്ല. ആയഞ്ചേരി അഷ്റഫിന്റെ മകൻ റാദിൻ ഹംദാനെയാണ് Read more

കോഴിക്കോട് 21 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
cannabis seized Kozhikode

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ടയിൽ രണ്ട് ഒഡീഷ സ്വദേശികൾ പിടിയിലായി. 21.200 Read more