യൂറോ കപ്പ് ക്വാർട്ടറിൽ സ്പെയിൻ ജർമ്മനിയെ വീഴ്ത്തി; അവസാന നിമിഷം മെറിനോയുടെ ഗോൾ നിർണായകമായി

Anjana

യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്പെയിനും ജർമ്മനിയും തമ്മിൽ നടന്ന പോരാട്ടം ആവേശകരമായിരുന്നു. നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിൽ സമനിലയിൽ കലാശിച്ച മത്സരം അധിക സമയത്തേക്ക് നീണ്ടു. അവസാന നിമിഷത്തിൽ പകരക്കാരനായി ഇറങ്ങിയ മൈക്കൽ മെറിനോ നേടിയ ഗോളിലൂടെ സ്പെയിൻ വിജയം സ്വന്തമാക്കി.

മത്സരം തുടങ്ങിയ ഉടനെ സ്പെയിൻ ആക്രമണം തുടങ്ങി. ആദ്യ മിനിറ്റിൽ തന്നെ പെഡ്രിയുടെ ഷോട്ട് ജർമ്മൻ ഗോളി മാനുവൽ ന്യൂയർ തടഞ്ഞു. എട്ടാം മിനിറ്റിൽ പരിക്കേറ്റ പെഡ്രിക്ക് പകരം ഡാനി ഒൽമോ കളത്തിലിറങ്ങി. നിക്കോ വില്ല്യംസും യമാലും വിങ്ങുകളിലൂടെ കുതിച്ചപ്പോൾ ജർമ്മനി പ്രതിരോധത്തിലായി. ടോണി ക്രൂസ് അടക്കമുള്ള ജർമ്മൻ താരങ്ങൾ പരുക്കൻ ടാക്കിളുകൾ നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

51-ാം മിനിറ്റിൽ ഡാനി ഒൽമോയിലൂടെ സ്പെയിൻ ലീഡ് നേടി. എന്നാൽ 89-ാം മിനിറ്റിൽ ഫ്ളോറിയൻ വിർട്സ് സമനില പിടിച്ചു. അധിക സമയത്തിന്റെ അവസാന നിമിഷം വരെ ഇരു ടീമുകളും പരസ്പരം ആക്രമണങ്ങൾ നടത്തി. ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിൽ മെറിനോയുടെ ഗോൾ സ്പെയിന് വിജയം സമ്മാനിച്ചു.