നീറ്റ് പി ജി പരീക്ഷ ഓഗസ്റ്റ് 11ന്; കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. ചോദ്യ പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് മാറ്റി വച്ച പരീക്ഷകളുടെ തിയ്യതിയാണ് പുനർ നിശ്ചയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ ജൂൺ 23 ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റി വക്കുന്നതായി ജൂൺ 22നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വിവാദമായിരുന്നു. നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്ന പശ്ചാത്തലത്തിൽ, പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.

ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും, സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നുമാണ് കേന്ദ്ര നിർദേശം. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും, ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

  നിമിഷപ്രിയയുടെ മോചന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിലാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇതോടെ, നീറ്റ് പി ജി പരീക്ഷയുടെ നടത്തിപ്പിനെ കുറിച്ചുള്ള അനിശ്ചിതത്വം അവസാനിച്ചു.

Related Posts
നീറ്റ് പി.ജി.യിൽ മഹാരാഷ്ട്രയ്ക്ക് അഭിമാനമായി മലയാളി: ആദർശ് പ്രവീണിന് ഉന്നത വിജയം
NEET PG Exam

ഈ വർഷത്തെ നീറ്റ് പി.ജി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്രയിൽ ഒന്നാം റാങ്കും അഖിലേന്ത്യ Read more

നിയമസഭാ ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ ഗവർണർക്ക് ആശങ്ക: സുപ്രീം കോടതി
Governor's power on bills

നിയമസഭാ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. Read more

റിലയൻസ് ഫൗണ്ടേഷന്റെ വൻതാരയ്ക്കെതിരെ SIT അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
Vantara animal center

റിലയൻസ് ഫൗണ്ടേഷൻ നടത്തുന്ന വൻതാരയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സുപ്രീം കോടതി Read more

  നിമിഷപ്രിയ കേസ്: മാധ്യമ വിലക്ക് ഹർജി സുപ്രീംകോടതി തള്ളി
നിമിഷപ്രിയ കേസ്: മാധ്യമ വിലക്ക് ഹർജി സുപ്രീംകോടതി തള്ളി
Nimisha Priya case

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടുള്ള പ്രതികരണങ്ങൾ വിലക്കണമെന്ന ഹർജി Read more

നിമിഷപ്രിയയുടെ മോചന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Nimisha Priya case

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം Read more

നിമിഷപ്രിയയുടെ വധശിക്ഷ തടയണം; മാധ്യമ വിലക്ക് ആവശ്യപ്പെട്ട് കെ.എ പോൾ സുപ്രീം കോടതിയിൽ
Nimisha Priya case

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കുമെന്നും, ഇത് റിപ്പോർട്ട് ചെയ്യുന്നതിൽ Read more

തെരുവുനായ ശല്യം: സുപ്രീംകോടതി വിധി നാളെ

ഡൽഹിയിലെ തെരുവുനായ ശല്യത്തിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസ് Read more

  പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രിസ്ഥാനം നഷ്ടമാകും; പുതിയ ബില്ലുമായി കേന്ദ്രം
വികസിത് ഭാരത് 2047: ലക്ഷ്യമിട്ട് കേന്ദ്രം; രണ്ട് മന്ത്രിതല സമിതികൾക്ക് രൂപം നൽകി
Vikasit Bharat 2047

വികസിത് ഭാരത് 2047 ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ രണ്ട് മന്ത്രിതല സമിതികൾ രൂപീകരിച്ചു. സാമ്പത്തിക, Read more

രാഷ്ട്രപതി റഫറൻസ്: സുപ്രീം കോടതിയിൽ വാദം തുടരുന്നു
Presidential reference

രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധപ്പെട്ട വാദം സുപ്രീം കോടതിയിൽ ഇന്നും തുടരും. ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് Read more

രാഹുൽ ഗാന്ധിയുടെ വോട്ട് ചോർത്തൽ ആരോപണം: SIT അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
Rahul Gandhi vote allegations

രാഹുൽ ഗാന്ധിയുടെ വോട്ട് ചോർത്തൽ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ Read more