പാക്കിസ്ഥാനിൽ സർക്കാർ ഓഫീസുകളിൽ ജോലി സമയത്തിനു ശേഷം ഇരിക്കുന്നത് വിലക്കി

പാക്കിസ്ഥാനിൽ സർക്കാർ ഓഫീസുകളിൽ ജോലി സമയത്തിനു ശേഷം ജീവനക്കാർ ഇരിക്കുന്നത് വിലക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എസി തണുപ്പ് ആസ്വദിക്കാൻ ജോലി സമയം കഴിഞ്ഞും ഓഫീസിൽ തുടരുന്നവരെയാണ് ഇതിൽ നിന്ന് വിലക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്ലാനിങ്, ഡെവലപ്മെൻ്റ് ആൻ്റ് സ്പെഷൽ ഇനീഷ്യേറ്റീവ് മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

  എൽ ഐ സിയിൽ 841 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8

കേന്ദ്ര സർക്കാർ ജീവനക്കാർ ജോലി സമയത്തിനു ശേഷവും ഓഫീസിൽ തുടരുന്നതും, എന്നാൽ അധിക സമയത്ത് ജോലിയൊന്നും ചെയ്യാത്തതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഓഫീസ് സമയം കഴിഞ്ഞാൽ ജീവനക്കാർ ഓഫീസിൽ ഇരിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

  എൽ ഐ സിയിൽ 841 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8

തക്കതായ ജോലി തീർക്കാനുണ്ടെന്ന് ബോധ്യപ്പെടുത്താനാവണം, അല്ലെങ്കിൽ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. എന്നാൽ ജീവനക്കാർ തന്നെ ഇതിനെതിരെ രംഗത്തെത്തിയതായി പാക് മാധ്യമമായ ദി നേഷൻ റിപ്പോർട്ട് ചെയ്യുന്നു.

ചില വകുപ്പുകളിൽ ജോലിഭാരം മൂലം സമയം കഴിഞ്ഞും ഓഫീസിൽ തുടരേണ്ടി വരുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. അതേസമയം, ചിലർ സൂര്യാസ്തമനം വരെ ഓഫീസുകളിൽ തുടരുന്ന കാര്യം ജീവനക്കാർ പൂർണമായി നിഷേധിക്കുന്നുമില്ല.

  എൽ ഐ സിയിൽ 841 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8
Related Posts