കോപ്പ അമേരിക്ക 2024: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കും; അര്‍ജന്റീന-ഇക്വഡോര്‍ പോരാട്ടം ആദ്യം

Anjana

Updated on:

ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മികച്ച ഫുട്ബോള്‍ ടീമിനെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കും. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ എട്ട് മികച്ച ടീമുകളാണ് ക്വാര്‍ട്ടറില്‍ മത്സരിക്കുന്നത്.

സെമിഫൈനലില്‍ പ്രവേശിക്കാനുള്ള ഈ നോക്ക് ഔട്ട് മത്സരങ്ങള്‍ ജീവന്‍മരണ പോരാട്ടങ്ങളായിരിക്കുമെന്നാണ് കളി ആരാധകരുടെ പ്രതീക്ഷ. നാളെ രാവിലെ 6:30ന് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതെത്തിയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാനഡ, പെറു, ചിലി എന്നീ ടീമുകളെയാണ് അവര്‍ പരാജയപ്പെടുത്തിയത്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ ശക്തരായ ബ്രസീലിന് എതിരാളികളായി ഉറുഗ്വേയാണ് എത്തുന്നത്. പരിക്കേറ്റ് കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ശനിയാഴ്ച രാവിലെ വെനസ്വേല കാനഡയെയും ഞായറാഴ്ച രാവിലെ കൊളംബിയ പനാമയെയും നേരിടും. തിങ്കളാഴ്ച രാവിലെയാണ് ബ്രസീല്‍-ഉറുഗ്വേ പോരാട്ടം. ജൂലൈ 10, 11 തീയതികളില്‍ സെമിഫൈനല്‍ മത്സരങ്ങളും 14ന് രാവിലെ ഫൈനലും നടക്കും.