Headlines

Kerala News, Politics

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി; പ്രസിഡന്റുമാർ യോഗം ബഹിഷ്കരിച്ചു

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി; പ്രസിഡന്റുമാർ യോഗം ബഹിഷ്കരിച്ചു

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി അരങ്ങേറി. യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഭരണസമിതി യോഗത്തിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്നുവെന്ന ആരോപണമാണ് ബഹളത്തിന് കാരണമായത്. യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് പ്രസിഡന്റുമാർ ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം നടന്ന കർഷകസഭയിൽ പ്രോട്ടോകോൾ ലംഘിക്കുകയും ഇടതുപക്ഷത്തെ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിച്ചു എന്നുമാണ് ആരോപണം. ഈ വിഷയം ചർച്ച ചെയ്യണമെന്ന പഞ്ചായത്ത് പ്രസിഡന്റ്മാരുടെ ആവശ്യമാണ് പിന്നീട് ബഹളത്തിലും കയ്യങ്കളിയിലും കലാശിച്ചത്. അജണ്ടക്ക് ശേഷം ചർച്ച നടത്താമെന്ന ഭരണസമിതിയുടെ ആവശ്യം കേൾക്കാതെ പ്രതിപക്ഷത്തെ പ്രസിഡന്റ്മാർ യോഗത്തിൽ നിന്നിറങ്ങി പോകുകയായിരുന്നു. കാലങ്ങളായി ഇടതുപക്ഷത്തെ ജനപ്രതിനിധികളോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അവഗണന കാണിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ആരോപിക്കുന്നു. തെറ്റായ സമീപനം തിരുത്താൻ തയ്യാറായില്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ മുന്നറിയിപ്പ് നൽകി. എന്നാൽ, ബോർഡ് യോഗത്തിൽ ആവശ്യമില്ലാതെ പ്രസിഡന്റ്മാർ അക്രമം നടത്തുകയാണുണ്ടായതെന്ന് ഭരണസമിതി പ്രതികരിച്ചു. അജണ്ട വലിച്ചു കീറുകയും മൊബൈൽ ഫോണുകളും മറ്റും വലിച്ചെറിയുകയും ചെയ്തുവെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എ റഷീദ് ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

Related posts