Headlines

Kerala News, Politics

സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കുന്നതായി കെ സുരേന്ദ്രൻ

സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കുന്നതായി കെ സുരേന്ദ്രൻ

പാലക്കാട്: സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായ ജോർജ് തച്ചമ്പാറ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും. ലോക്കൽ കമ്മറ്റി അംഗങ്ങൾ അടക്കം 15 പേരാണ് ജോര്‍ജിനോടൊപ്പം ബിജെപിയിൽ ചേർന്നത്. കൂടുതൽ പേർ സിപിഐയിൽ നിന്ന് ബിജെപിയിൽ എത്തുമെന്ന് ജോർജ് തച്ചമ്പാറ പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ കെ സുരേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. ബിജെപി ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരു മുന്നണികൾക്കും എതിരായ ശക്തമായ അടിയോഴുക്കാണ് ഉള്ളതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വിജയിക്കാൻ കഴിയുന്ന നല്ലസ്ഥാനാർഥിയെ പാർട്ടി നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പാണ് കടന്നുപോയതെന്നും ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം ബിജെപിക്കാണ് കിട്ടിയതെന്നും യുഡിഎഫിന് ഇതിന്റെ ആനുകൂല്യം കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

Related posts