ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ഡൽഹിയിലെത്തി; മുംബൈയിൽ റോഡ് ഷോ

ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് ഡൽഹിയിലെത്തി. AIC24WC (എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ്) എന്ന പ്രത്യേക വിമാനത്തിലാണ് താരങ്ങൾ എത്തിയത്. വിമാനത്താവളത്തിൽ ആരാധകർ ഇന്ത്യൻ ടീമിന് ഗംഭീര വരവേൽപ്പ് നൽകി. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ സ്വീകരണം ഉണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകുന്നേരം മുംബൈയിൽ റോഡ് ഷോ ഉണ്ടാകും. താരങ്ങളും കുടുംബാംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും ബിസിസിഐ ഉന്നതരുമാണ് ലോകകപ്പിന് ശേഷം ഡൽഹിയിലെത്തിയിരിക്കുന്നത്. വൈകിട്ട് 5 മണിമുതലാണ് മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്ന് വാങ്കഡെ സ്റ്റേഡിയം വരെ തുറന്ന ബസിൽ ടീം ലോകകപ്പ് ട്രോഫിയുമായി റോഡ് ഷോ നടത്തുക. പിന്നാലെ രാത്രി 7ന് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ടീമംഗങ്ങൾക്ക് സമ്മാനത്തുക കൈമാറും.

ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും അടക്കം 70 പേരടങ്ങുന്ന സംഘമാണ് ഡൽഹിയിൽ ലോകകപ്പിന് ശേഷം മടങ്ങിയെത്തിയിരിക്കുന്നത്. ഫൈനൽ വിജയത്തിനു ശേഷം ജൂൺ 30ന് ന്യൂയോർക്ക്– ദുബായ് വഴി നാട്ടിലേക്ക് എത്താനായിരുന്നു പദ്ധതി. എന്നാൽ കാറ്റഗറി നാലിൽപ്പെടുന്ന ബെറിൽ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ കാരണം ടീമിന് ഹോട്ടലിൽ തുടരേണ്ടിവന്നു. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ബാർബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു.

  ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് കിരീടം

തുടർന്നാണ് പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ച തന്നെ പുറപ്പെട്ടിരുന്നു. ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ രണ്ടാം ടി20 കിരീടത്തിൽ മുത്തമിടുന്നത്. ലോകകപ്പ് നേടിയ ടീമിന് ബിസിസിഐ 120 കോടി രൂപയാണ് സമ്മാനമായി പ്രഖ്യപിച്ചത്.

Related Posts
പറക്കും ഫീൽഡർ ജോണ്ടി റോഡ്സ് ആലപ്പുഴയിൽ: ആവേശത്തോടെ ആരാധകർ
Jonty Rhodes Alappuzha

ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് കേരളത്തിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. ആലപ്പുഴ അർത്തുങ്കൽ ബീച്ചിൽ Read more

ടാൻസാനിയയെ തകർത്ത് നമീബിയ ട്വന്റി20 ലോകകപ്പിന് യോഗ്യത നേടി
T20 World Cup Qualification

നമീബിയ ടാൻസാനിയയെ 63 റൺസിന് തോൽപ്പിച്ച് ട്വന്റി20 ലോകകപ്പിന് യോഗ്യത നേടി. ക്യാപ്റ്റൻ Read more

  ലങ്കാ ദഹനത്തോടെ വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
India vs West Indies

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് Read more

വിൻഡീസിനെതിരെ സിറാജിന് തകർപ്പൻ നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത്
Mohammed Siraj

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുഹമ്മദ് സിറാജ് ലോക ടെസ്റ്റ് Read more

സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു
India vs West Indies

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് Read more

ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
India-West Indies Test Series

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. Read more

  ടാൻസാനിയയെ തകർത്ത് നമീബിയ ട്വന്റി20 ലോകകപ്പിന് യോഗ്യത നേടി
ലങ്കാ ദഹനത്തോടെ വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
womens world cup

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. കന്നിയങ്കത്തിൽ 59 റൺസിനാണ് Read more

ഏഷ്യാ കപ്പ്: ട്രോഫി കൈമാറാൻ ഉപാധികൾ വെച്ച് പാക് മന്ത്രി; കാത്തിരിപ്പ് തുടരുന്നു
Asia Cup Trophy

ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ വിജയിച്ചെങ്കിലും ഇന്ത്യക്ക് ട്രോഫി ലഭിക്കാത്തത് വാർത്തയായിരുന്നു. Read more

ഏഷ്യാ കപ്പിലെ സമ്മർദ്ദങ്ങളെ അവസരങ്ങളാക്കി കണ്ടു: സഞ്ജു സാംസൺ
Sanju Samson

ഏഷ്യാ കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായി കണ്ടുവെന്ന് സഞ്ജു സാംസൺ. ഏത് പൊസിഷനിലും കളിക്കാൻ Read more

വനിതാ ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഗുവാഹത്തിയിൽ
Women's World Cup

വനിതാ ലോകകപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. Read more