ലോക്സഭാ തോൽവി: സർക്കാരിനെതിരെയുള്ള ജനവികാരം കാരണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ പരാജയത്തിന് കാരണം സർക്കാരിനെതിരെയുള്ള ജനവികാരമാണെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. സിപിഐഎം മധ്യമേഖല റിപ്പോർട്ടിങ്ങിലാണ് ഈ വിമർശനം ഉയർന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ അവതരിപ്പിച്ചത്. പാർട്ടിക്ക് ജനങ്ങളുമായുള്ള ജൈവ ബന്ധം നഷ്ടമായതായും, ജനങ്ങളെ മനസിലാക്കാൻ പാർട്ടിക്കു കഴിയുന്നില്ലെന്നും വിമർശനം ഉയർന്നു.

പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലെ ചോർച്ച ഗൗരവത്തോടെ കാണണമെന്ന നിർദേശവും ഉണ്ടായി. ബംഗാളിലും ത്രിപുരയിലും ഇതാണു സംഭവിച്ചതെന്ന് മധ്യമേഖല റിപ്പോർട്ടിങ്ങിൽ പരാമർശിച്ചു.

ഈ മാസം ഏഴാം തീയതി ജില്ലാ തല റിപ്പോർട്ടിങ് ആരംഭിക്കും. താഴെ തട്ടിലുള്ള സിപിഐഎം പ്രവർത്തകരെ വരുന്ന തെരഞ്ഞെടുപ്പിനെ കൂടുതൽ കാര്യക്ഷമമായി നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേഖലാ റിപ്പോർട്ടിങ് പുരോഗമിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ തിരിച്ചറിഞ്ഞതായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ആവശ്യമായ തിരുത്തലുകൾ ഉണ്ടാകുമെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണോ എന്നതടക്കം അടുത്ത സംസ്ഥാന കമ്മറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

  സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
Related Posts
സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
CPIM foreign tour

സർവ്വകക്ഷി സംഘത്തിൻ്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി Read more

തപാൽ വോട്ട് വിവാദം: ജി. സുധാകരനെ തള്ളി സി.പി.ഐ.എം ജില്ലാ നേതൃത്വം; മൊഴിയെടുത്ത് താഹസിൽദാർ
postal vote controversy

തപാൽ വോട്ടുകൾ തിരുത്തിയെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സി.പി.ഐ.എം ജില്ലാ നേതൃത്വം അദ്ദേഹത്തെ Read more

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി: ജനീഷ് കുമാറിന് പിന്തുണയുമായി സിപിഐഎം
Jenish Kumar MLA

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിയുമായി ബന്ധപ്പെട്ട് ജനീഷ് കുമാർ എംഎൽഎയ്ക്ക് സിപിഐഎം പിന്തുണ Read more

  രോഹിത് വെള്ളക്കുപ്പായം അഴിച്ചു; അകലുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ‘സമാനതകളില്ലാത്ത ആക്രമണ ബാറ്റിംഗ് മുഖം’
വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
CPIM leader death

വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കെ.എൻ. സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു. Read more

കണ്ണൂരിൽ സർക്കാർ പരിപാടിയിൽ കെ കെ രാഗേഷ് വേദിയിലിരുന്നത് വിവാദം
KK Ragesh Kannur

കണ്ണൂരിൽ നടന്ന സർക്കാർ പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് Read more

സെക്രട്ടേറിയറ്റിലെ സിപിഐഎം സംഘടനയിൽ പൊട്ടിത്തെറി; വിഭാഗം കൗൺസിൽ വിട്ടു
CPIM Secretariat Dispute

കെ.എൻ. അശോക് കുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി പിണറായി വിജയൻ
PK Sreemathi

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പി.കെ. ശ്രീമതിയെ വിലക്കി. കേന്ദ്ര Read more

വി.എസ്. അച്യുതാനന്ദൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവ്
VS Achuthanandan

സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേക്ക് വി.എസ്. അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവായി നിയമിച്ചു. എ.കെ. ബാലൻ, Read more

തവനൂർ പാലം ഭൂമിപൂജ: സിപിഐഎം നേതാക്കളെ കോൺഗ്രസ് പരിഹസിച്ചു
Tavanur bridge Bhoomi Pooja

തവനൂര്-തിരുനാവായ പാലം നിർമ്മാണത്തിന് ഭൂമിപൂജ നടത്തിയ സിപിഐഎം നേതാക്കളെ കോൺഗ്രസ് പരിഹസിച്ചു. ടി.വി.ശിവദാസും Read more