Headlines

Education, Headlines, Kerala News, Sports

സംസ്ഥാന കായികമേള ഇനി സ്കൂൾ ഒളിമ്പിക്സ്; വിപുലമായ പരിപാടിയാക്കി മാറ്റാൻ തീരുമാനം

സംസ്ഥാന കായികമേള ഇനി സ്കൂൾ ഒളിമ്പിക്സ്; വിപുലമായ പരിപാടിയാക്കി മാറ്റാൻ തീരുമാനം

സംസ്ഥാന കായികമേള ഇനി മുതൽ സ്കൂൾ ഒളിമ്പിക്സ് എന്ന പേരിൽ അറിയപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാലു വർഷത്തിൽ ഒരിക്കൽ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനം. ഈ മേളയ്ക്ക് പ്രത്യേക ലോഗോ, തീം, ഗാനം എന്നിവയും ആലോചിക്കുന്നുണ്ട്. ഒളിമ്പിക്സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ വർഷത്തെ സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വൽ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ (ഗോത്ര ജനത) കലകളും മത്സര ഇനമാവും. കഴിഞ്ഞ സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മറ്റ് മേളകളുടെ വിശദാംശങ്ങളും മന്ത്രി പങ്കുവെച്ചു. റ്റി.റ്റി.ഐ., പി.പി.റ്റി.റ്റി.ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിലും, സ്പെഷ്യൽ സ്കൂൾ കലോത്സവം സെപ്തംബർ 25, 26, 27 തീയതികളിൽ കണ്ണൂർ ജില്ലയിലും നടക്കും. ശാസ്ത്രമേള നവംബർ 14 മുതൽ 17 വരെ ആലപ്പുഴ ജില്ലയിലും, കരിയർ ഗൈഡൻസ് ദിശ എക്സ്പോ ഒക്ടോബർ 5 മുതൽ 9 വരെ തൃശൂർ ജില്ലയിലും സംഘടിപ്പിക്കും. സ്പോർട്സ് മേള ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളം ജില്ലയിൽ നടക്കും.

സംസ്ഥാന സ്കൂൾ കായികമേളയെ ഒളിംപിക്സ് മാതൃകയിൽ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു. ഈ മാറ്റങ്ങൾ വിദ്യാർത്ഥികളുടെ കായിക, കലാ പ്രതിഭകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts