ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എസ്എഫ്ഐയെ കടുത്ത ഭാഷയിൽ വിമർശിച്ചു. എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ ഗുണ്ടായിസം വ്യാപകമാകുന്നുവെന്നും, നേതാക്കൾ പ്രവർത്തകരെ കയറൂരി വിടുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഈ വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പ്രിൻസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും സിപിഐഎമ്മും എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി തകർന്ന് തരിപ്പണമായിട്ടും സിപിഐഎം പാഠം പഠിച്ചില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും, പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.