മലയാളത്തിന്റെ പ്രിയ നടി ജയഭാരതിക്ക് 70-ാം പിറന്നാൾ: ഒരു കാലഘട്ടത്തിന്റെ നായികാ രൂപം

Anjana

Updated on:

മലയാളത്തിന്റെ പ്രിയ നടി ജയഭാരതിക്ക് ഇന്ന് 70-ാം പിറന്നാൾ. ഒരു കാലഘട്ടത്തിന്റെ നായികാ രൂപമായ ജയഭാരതിയെക്കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ചെറിയ തമിഴ് ചായ്വുള്ള മലയാളത്തിലാണെങ്കിലും, ജയഭാരതി താനഭിനയിച്ച എല്ലാ ചിത്രങ്ങൾക്കും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു. അവരുടെ ശബ്ദവും ഉച്ചാരണരീതിയും ചിരിയും കുറുമ്പും തുള്ളലും നാണവുമെല്ലാം അക്കാലത്തെ മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ചു.

ഒരേ കാലത്ത് നായികയായും പ്രതിനായികയായും ദേവതയായും ‘വെപ്പാട്ടി’യായും കാബറെ നർത്തകിയായും രതിരൂപിണിയായും ക്ലാസിക്കൽ നർത്തകിയായും പതിവ്രതയായും ‘കളങ്കിത’യായും ഒരേ ഉശിരോടെയും ഉണർവ്വോടെയും അഭിനയിച്ചു. പ്രതിഛായാ നഷ്ടം ഭയന്നില്ല. തിരക്കോട് തിരക്കായിരുന്നു. ജയഭാരതി തിരശ്ശീലയിലെത്തിയാൽ ഒരാർപ്പാണ് പിന്നെ. അക്കാലത്തെ ആണുങ്ങളുടെ ഹൃദയമിടിപ്പായിരുന്ന നായിക. സക്കറിയയേയും സുഭാഷ് ചന്ദ്രനെയും പോലെയുള്ള എഴുത്തുകാർ തങ്ങൾ യൗവനകാലത്ത് കൊണ്ടു നടന്ന ആ ആരാധന മറച്ചു വെക്കാതെ എഴുതിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here