ആസാമിലും അരുണാചൽപ്രദേശിലും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വ്യാപക നാശനഷ്ടം സംഭവിച്ചു. ആസാമിൽ 19 ജില്ലകളിലായി 6. 44 ലക്ഷം പേർ ദുരിതത്തിലായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വെള്ളപ്പൊക്കത്തിലും മഴയിലും മരിച്ചവരുടെ എണ്ണം 45 ആയി ഉയർന്നു. 8000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ലഖിംപൂരിൽ 1.
43 ലക്ഷവും ദേമാജിയിൽ 1. 01 ലക്ഷം പേരും പ്രളയബാധിതരായി. അരുണാചൽപ്രദേശിലെ കുറുങ് കുമേ ജില്ലയിൽ കുറുങ് നദിക്കു കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചുപോയി.
ഇത് ചൈനയുമായുള്ള അതിർത്തിയിലേക്കുള്ള പ്രധാന മാർഗമായിരുന്നു. ഇറ്റാനഗറിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നാംസായി, ചാങ്ലാങ് ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി.
ആസാം റൈഫിൾസ് രക്ഷാപ്രവർത്തനം നടത്തുന്നു. കാലാവസ്ഥാ വകുപ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.