രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിന് അഖിലേഷ് യാദവിന്റെ പിന്തുണ
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗത്തെ പിന്തുണച്ചു. രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബി.ജെ.പിയുടെ തന്ത്രമാണെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു. അഗ്നിവീർ, കർഷകരുടെ പ്രശ്നങ്ങൾ, പഴയ പെൻഷൻ പദ്ധതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ പുതിയതാണെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് അഖിലേഷ് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ പറഞ്ഞത് സത്യമാണെന്നും, മോദിയുടെ ലോകത്ത് സത്യത്തെ നീക്കം ചെയ്യാൻ കഴിയുമെങ്കിലും യഥാർത്ഥത്തിൽ സത്യത്തെ നീക്കം ചെയ്യാൻ കഴിയില്ലെന്നും രാഹുൽ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘ്പരിവാർ രാഷ്ട്രീയത്തേയും തുറന്നുകാട്ടുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം. വിദ്വേഷവും അക്രമവും നടത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും യഥാർഥ ഹിന്ദുക്കളല്ലെന്നും രാഹുൽ തുറന്നടിച്ചു. എന്നാൽ രാഹുലിന്റെ പ്രസംഗം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് വിഷയം വർഗീയവൽക്കരിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്.