നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിക്കും; പ്രതിപക്ഷം പ്രതിഷേധം തുടരും

Anjana

നീറ്റ് പിജി പരീക്ഷയുടെ പുതിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ സൂചിപ്പിച്ചു. പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് ക്രമക്കേടുകൾ സംശയിച്ചതിനെ തുടർന്നാണ് നേരത്തെ പരീക്ഷ മാറ്റിവെച്ചത്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡുകൾ നടത്തിയിരുന്നു.

നീറ്റ് വിഷയത്തിൽ പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടീസ് നൽകുമെന്ന് ഇന്ത്യ മുന്നണി അറിയിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചർച്ചയ്ക്ക് ശേഷം നിർദ്ദേശം പരിഗണിക്കാമെന്ന് ലോക്സഭയിൽ രാജ്നാഥ് സിംഗ് വ്യക്തമാക്കി. നീറ്റ് അടക്കമുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ഇരുസഭകളിലും പ്രസ്താവന നടത്തുമെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here