പോർച്ചുഗൽ യൂറോ കപ്പ് ക്വാർട്ടറിൽ പ്രവേശിച്ചു. സ്ലോവേനിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് പോർച്ചുഗൽ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. 3-0 എന്ന സ്കോറിനാണ് പോർച്ചുഗൽ ഷൂട്ടൗട്ടിൽ വിജയിച്ചത്. പോർച്ചുഗീസ് ഗോൾകീപ്പർ ഡിയാഗോ കോസ്റ്റയുടെ മികച്ച പ്രകടനമാണ് ടീമിന്റെ വിജയത്തിൽ നിർണായകമായത്. സ്ലോവേനിയയുടെ മൂന്ന് കിക്കുകളും കോസ്റ്റ തടുത്തു.
മത്സരത്തിൽ ആദ്യ മിനിറ്റുകൾ മുതൽ പോർച്ചുഗൽ ആധിപത്യം പുലർത്തി. തുടർച്ചയായി ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പല ശ്രമങ്ങളും സ്ലോവേനിയൻ ഗോൾകീപ്പർ ജാൻ ഒബ്ലാക് തടുത്തു. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ വീണില്ല. അധിക സമയത്ത് പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചെങ്കിലും റൊണാൾഡോയുടെ കിക്ക് ഒബ്ലാക് സേവ് ചെയ്തു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ പോർച്ചുഗൽ വിജയിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.