യുഎഇയിൽ സൈബർ കുറ്റവാളികൾക്കെതിരെ വ്യാപക പരിശോധന; നൂറുകണക്കിന് പേർ പിടിയിൽ

Anjana

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ യുഎഇയിൽ വ്യാപക പരിശോധന. വിവിധ എമിറേറ്റുകളിലെ പോലീസ് സേനകൾ സംയുക്തമായി നടത്തിയ 24 മണിക്കൂറിലധികം നീണ്ട പരിശോധനയിൽ നൂറുകണക്കിനാളുകൾ പിടിയിലായി. അജ്മാനിലെ ഗ്രാൻഡ് മോളിലും വിവിധ താമസകെട്ടിടങ്ങളിലും നടത്തിയ റെയ്ഡിലാണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവരിൽ അധികവും.

ദുബായിലെ റഹ്ബ റസിഡൻസിലും വലിയ റെയ്ഡ് നടന്നു. ഇന്ത്യയിൽ നിന്നടക്കം ഒട്ടേറെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് സംഘം വലയിലാക്കിയതായി കണ്ടെത്തി. പിടിയിലായവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് ശുപാർശ ചെയ്യും. എന്നാൽ റെയ്ഡും അറസ്റ്റും സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. സൈബർ കുറ്റകൃത്യങ്ങളുടെ തോത് ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഈ നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here