പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കൽ ആരംഭിക്കുന്നു

Anjana

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കൽ ആരംഭിക്കുന്നു. കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിലെ യാത്രക്കാർക്ക് നൽകിയിരുന്ന സൗജന്യ യാത്രാ സൗകര്യം ഇനി അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു. പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ഒരു മാസത്തേക്ക് 340 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

ടോൾ പിരിക്കൽ ആരംഭിക്കുന്നതിനെതിരെ ജനകീയ വേദിയുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ട്. ഡിവൈഎഫ്ഐ ഇന്നലെ രാത്രി മുതൽ പ്രതിഷേധം ആരംഭിച്ചു. വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ വെഹിക്കിൾ ഓപ്പറേറ്റേഴ്സ് യൂണിയൻ എന്നിവയും സമരം നടത്തിയിരുന്നു. ടോൾ പ്ലാസ പരിസരത്ത് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നോട്ടീസുകൾ നേരത്തെ തന്നെ പതിപ്പിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here