അമ്മയുടെ പുതിയ നേതൃത്വം: മോഹൻലാൽ പ്രസിഡന്റ്, സിദ്ദിഖ് ജനറൽ സെക്രട്ടറി

Anjana

അമ്മയുടെ പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. മോഹൻലാൽ മൂന്നാം തവണയും പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സിദ്ദിഖ് ജനറൽ സെക്രട്ടറിയായി വിജയിച്ചു. ഇടവേള ബാബു 25 വർഷത്തിനു ശേഷം ഒഴിഞ്ഞതോടെയാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും സിദ്ദിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ സിദ്ദിഖ് വിജയിച്ചു.

ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാരായി. ബാബുരാജ് അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ജോയിന്റ് സെക്രട്ടറിയായി. ഉണ്ണി മുകുന്ദൻ എതിരാളികളില്ലാതെ ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചു. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, വിനു മോഹൻ, ടൊവിനോ തോമസ്, അൻസിബ, അനന്യ, സരയു തുടങ്ങിയവർ കമ്മിറ്റിയിലുണ്ട്. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാലു വനിതകൾ വേണമെന്നിരിക്കെ, ആദ്യം മൂന്നു പേർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അൻസിബയേയും സരയുവിനേയും കമ്മിറ്റിയിൽ ഉൾപ്പെടുത്തി തർക്കം പരിഹരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here