കർണാടക കോൺഗ്രസിലെ നേതൃമാറ്റ തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെട്ടു

Anjana

കർണാടക കോൺഗ്രസിലെ നേതൃമാറ്റ തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെട്ടു. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മന്ത്രിമാർക്കും എം.എൽ.എമാർക്കും മുന്നറിയിപ്പ് നൽകി.

ഇരു വിഭാഗങ്ങളായി തിരിഞ്ഞുള്ള പരസ്യ പോര് തുടർന്നാൽ പാർട്ടിക്കും സർക്കാരിനും ഗുണകരമാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്നാണ് കെ പി സി സി അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാർ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. സിദ്ധരാമയ്യ സർക്കാരിന്റെ ഒരു വർഷം മാത്രം പൂർത്തിയായ ഘട്ടത്തിൽ അധികാര മാറ്റ ചർച്ചകൾ ആവശ്യമില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഇത് സിദ്ധരാമയ്യ വിഭാഗത്തിന് താൽക്കാലിക ആശ്വാസമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്നാലെ ഡി.കെ ശിവകുമാറും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സർക്കാരിലെ നേതൃമാറ്റത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടായത്.