യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കർണാടക മുൻ മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച യെദ്യൂരപ്പയുടെ മൂന്ന് അനുയായികളെക്കൂടി പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബെംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിച്ച 750 പേജുള്ള കുറ്റപത്രത്തിൽ യെദ്യൂരപ്പ ഉൾപ്പെടെ നാല് പ്രതികളാണുള്ളത്. പരാതിയിൽ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്യുകയും അത് മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യെദ്യൂരപ്പയ്ക്കെതിരെ പോക്സോ വകുപ്പിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 A, 214, 204 എന്നീ വകുപ്പുകൾ കൂടി ചുമത്തി.

സിസിടിവി ദൃശ്യം ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനാണ് മറ്റ് മൂന്ന് പേരെ കേസിൽ പ്രതി ചേർത്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. യെദ്യൂരപ്പയുടെ വസതിയിൽ അമ്മയോടൊപ്പം സഹായം ചോദിച്ചെത്തിയ 17കാരിയെ സ്വകാര്യ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

പരാതി പിൻവലിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിന് യെദ്യൂരപ്പ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ തന്നെ കുടുക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു.

  കേന്ദ്ര ജീവനക്കാരുടെ ക്ഷേമബത്തയിൽ 2% വർധനവ്
Related Posts
ഉഷ്ണതരംഗം: കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ സമയം മാറ്റി
Heatwave Karnataka

കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം മാറ്റി. ഏപ്രിൽ-മെയ് മാസങ്ങളിൽ Read more

ബാംഗ്ലൂരിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് ആറാഴ്ചത്തേക്ക് നിരോധനം
Bangalore bike taxi ban

ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് കർണാടക ഹൈക്കോടതി ആറാഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തി. Read more

ഡീസലിന് വില വർധനവ്: കർണാടക സർക്കാർ വിൽപ്പന നികുതി കൂട്ടി
Diesel price Karnataka

കർണാടകയിൽ ഡീസലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർധിച്ചു. വിൽപ്പന നികുതി 18.44 Read more

കൈഗ ആണവോർജ്ജ പ്ലാന്റിൽ ജോലിക്ക് അവസരം
NPCIL recruitment

കേന്ദ്ര ആണവോർജ്ജ കോർപ്പറേഷൻ കർണാടകയിലെ കൈഗ പ്ലാന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Read more

  പോക്സോ കേസ് പ്രതിയ്ക്ക് എട്ട് വർഷം തടവും 30,000 രൂപ പിഴയും
സൈബർ തട്ടിപ്പിനിരയായി വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
cyber scam

ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഡൽഹിയിൽ Read more

പോക്സോ കേസ് പ്രതിയ്ക്ക് എട്ട് വർഷം തടവും 30,000 രൂപ പിഴയും
POCSO

പതിനൊന്നു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് എട്ട് വർഷം കഠിന Read more

ബാല്യകാല ലൈംഗികാതിക്രമം: നടി വരലക്ഷ്മി ശരത് കുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Varalaxmi Sarathkumar sexual assault

ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് വരലക്ഷ്മി ശരത് കുമാർ തന്റെ ബാല്യകാല ലൈംഗികാതിക്രമത്തെക്കുറിച്ച് Read more

അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ
Supreme Court

പതിനൊന്ന് വയസുകാരിയുടെ കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധിയിൽ സുപ്രീം കോടതി Read more

ചിത്രദുർഗയിൽ വാഹനാപകടം: രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു
Chitradurga accident

കർണാടകയിലെ ചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ Read more

  ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകൻ ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചുകൊന്നു
യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്സോ കേസ്
POCSO Act

കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ പോക്സോ കേസ്. Read more