ലോക്സഭയിൽ നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട് ചർച്ചയ്ക്ക് അനുമതി നിഷേധിച്ചു

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്താൻ ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇത് വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രധാന വിഷയമാണെന്നും ചർച്ച ചെയ്യേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ നടപടികൾ നിർത്തിവയ്ക്കേണ്ടി വന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോൺഗ്രസ് എംപി കെ. സി. വേണുഗോപാലാണ് നെറ്റ്-നീറ്റ് പരീക്ഷാ വിവാദത്തിൽ അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചത്. രാജ്യസഭയിൽ നീറ്റ് വിഷയം ചർച്ച ചെയ്യാൻ ചട്ടം 267 പ്രകാരം ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് നോട്ടീസ് നൽകി.

പ്രതിപക്ഷം രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു. വിദ്യാർത്ഥികളെ ബഹുമാനിച്ചുകൊണ്ട് സഭ ഇന്ന് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തിൽ രാഷ്ട്രപതി തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നുൾപ്പെടെയുള്ള ന്യായവാദങ്ങൾ നിരത്തിയാണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചത്. നീറ്റ് വിഷയത്തിൽ സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു ഉറപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ചോദ്യപേപ്പർ ചോർച്ച കേസിൽ ഝാർഖണ്ഡിൽ നിന്ന് കസ്റ്റഡിയിലെടുത്തവരെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഹസാരിബാഗിലെ സ്കൂളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ചോദ്യപേപ്പർ ലഭിച്ചതായും സൂചനയുണ്ട്. മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻബിഇ മേധാവി ഡോ. അഭിജത് ഷേത്ത് ഉറപ്പ് നൽകിയതായി ഐഎംഎ പത്രക്കുറിപ്പിൽ അറിയിച്ചു.

Related Posts
എസ്ഐആർ പ്രതിഷേധം; പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം
Parliament opposition protest

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ലോക്സഭാ Read more

സ്റ്റാലിൻ നല്ലവനായി അഭിനയിക്കുന്നു; രൂക്ഷ വിമർശനവുമായി വിജയ്
Vijay against Stalin

ടിവികെ അധ്യക്ഷൻ വിജയ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ കാഞ്ചീപുരത്ത് രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തൻ്റെ Read more

മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ പ്രതിഷേധം; ലോക്സഭയിൽ ബഹളം
jailed ministers bill

മന്ത്രിമാരെ ജയിലിലാക്കിയാൽ അവരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ Read more

ഓൺലൈൻ ഗെയിമിംഗ് ബിൽ ചർച്ചയില്ലാതെ പാസാക്കി ലോക്സഭ
Online Gaming Bill

ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്. ഓൺലൈൻ Read more

അറസ്റ്റിലായാൽ മന്ത്രിയെ നീക്കം ചെയ്യാനുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ
arrested ministers removal

അഞ്ചുവർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കം ചെയ്യാൻ വ്യവസ്ഥ Read more

നീറ്റ് പരീക്ഷ: വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർത്ഥി; അക്ഷയ ജീവനക്കാരി അറസ്റ്റിൽ
NEET hall ticket forgery

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർത്ഥി എത്തിയ സംഭവത്തിൽ അക്ഷയ Read more

വ്യാജ നീറ്റ് ഹാൾ ടിക്കറ്റ്: അക്ഷയ ജീവനക്കാരി കസ്റ്റഡിയിൽ
fake NEET hall ticket

പത്തനംതിട്ടയിൽ വ്യാജ നീറ്റ് ഹാൾ ടിക്കറ്റുമായി പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥിയുടെ കേസിൽ അക്ഷയ Read more

കീ ടു എൻട്രൻസ് പരിശീലനം: നീറ്റ് മോക് ടെസ്റ്റ് മെയ് 3 മുതൽ
NEET mock test

കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലനത്തിന്റെ ഭാഗമായി നീറ്റ് മോക് Read more

വഖഫ് ബിൽ ചർച്ച: പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു
Waqf Bill

വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് വിവാദമായി. അസുഖബാധിതയായ ബന്ധുവിനെ കാണാൻ Read more

വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല
Priyanka Gandhi Waqf Bill

ലോക്സഭയിൽ വഖഫ് ബിൽ ചർച്ച നടക്കുമ്പോൾ പ്രിയങ്ക ഗാന്ധി എത്തിയില്ല. കോൺഗ്രസ് വിപ്പ് Read more