ചരിത്രം കുറിച്ച് മരക്കാർ ; റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടി.

നിവ ലേഖകൻ

Mohanlal,Priyadarshan Movie 'Marakkar Arabikadalinte Simham'
Marakkar movie theme song

റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം കുറിച്ചിരിക്കയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.റിസർവേഷനിലൂടെ മാത്രം 100 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകമെമ്പാടുമുള്ള 4100 തീയറ്ററുകളിലൂടെയാണ് മരക്കാർ നാളെ മുതൽ പ്രദർശനത്തിനെത്തുന്നത്.അഞ്ച് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.ദിവസേന 16,000 ഷോകളാണ് ചിത്രത്തിന് ഉണ്ടാവുക.

ലോകമെമ്പാടുമുള്ള പ്രീബുക്കിംഗ് കളക്ഷനിൽ നിന്നാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.മരക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചതു മുതൽ തന്നെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു.അങ്ങനെയാണ് റിസർവേഷനിലൂടെ മാത്രമായി മരക്കാർ ഈ നേട്ടം കരസ്ഥമാക്കിയത്.

‘നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് നടൻ മോഹൻലാലും ഫെയ്സ്ബുക്കിൽ കുറിച്ചു.കേരളത്തിലെ 631 റിലീസിങ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും നാളെ മരക്കാർ ആണ് റിലീസ് ചെയ്യുന്നത്.കേരളത്തിൽ ഇത്രധികം സ്ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നത് ഇതാദ്യമായാണ്.

കഴിഞ്ഞ വർഷം റിലീസിന് എത്തേണ്ടിയിരുന്ന ചിത്രമായ മരക്കാർ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് നാളെ തീയേറ്ററുകളിൽ എത്തുന്നത്.പ്രിയദർശന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രം ആറ് ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

  മോഹൻലാൽ ചിത്രം 'വൃഷഭ'യുടെ റിലീസ് വീണ്ടും മാറ്റി

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

Story highlight : ‘Marakkar Arabikkadalinte Simham’ gets a place in 100 crore club before its release.

Related Posts
മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് വീണ്ടും മാറ്റി
Vrushabha movie release

മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി. Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Mohanlal ivory case

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാലിന് തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ Read more

  വിമാനത്താവളത്തിൽ ശോഭനയും ഉർവശിയും കണ്ടുമുട്ടിയപ്പോൾ: ചിത്രം വൈറൽ
ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Mohanlal ivory case

മോഹൻലാൽ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. ആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയ Read more

വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും പ്രകാശ് വർമ്മയും
Mohanlal Prakash Varma Movie

മോഹൻലാലും പ്രകാശ് വർമ്മയും ആസ്റ്റിൻ ഡാൻ തോമസിൻ്റെ പുതിയ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. Read more

റെഡ് റേഞ്ച് റോവറിൽ മമ്മൂട്ടി; ‘പാട്രിയറ്റ്’ ലൊക്കേഷൻ വീഡിയോ വൈറൽ
Patriot movie update

മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മഹേഷ് നാരായണൻ ചിത്രം ‘പാട്രിയറ്റ്’ സോഷ്യൽ Read more

അമിതാഭ് ബച്ചന്റെ വേദിയിൽ മോഹൻലാലിനെ അനുകരിച്ച് ഋഷഭ് ഷെട്ടി; വൈറൽ വീഡിയോ
Rishabh Shetty

ഋഷഭ് ഷെട്ടി 'കോൻ ബനേഗാ ക്രോർപതി'യിൽ മോഹൻലാൽ സ്റ്റൈലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യൽ Read more

  റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും
‘പേട്രിയറ്റി’നായി മമ്മൂട്ടി ലണ്ടനിൽ; സ്വീകരിച്ച് സുബാഷ് ജോർജ് മാനുവൽ
Patriot movie

മമ്മൂട്ടി 'പേട്രിയറ്റ്' സിനിമയുടെ ചിത്രീകരണത്തിനായി യുകെയിലെത്തി. അദ്ദേഹത്തെ സുഹൃത്തും നിർമ്മാതാക്കളിൽ ഒരാളുമായ അഡ്വ. Read more

cinema life experiences

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ ജീവിതത്തിലെ അനുഭവങ്ങളും Read more

പാസ്പോർട്ടിലെ അബദ്ധം: വർഷങ്ങളോളം താൻ സ്ത്രീയായി ജീവിച്ചെന്ന് മോഹൻലാൽ
passport error

കൈരളി ടിവിയിലെ പഴയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ സംഭവിച്ച രസകരമായ ഒരനുഭവം പങ്കുവെച്ച് Read more

രാവണപ്രഭുവിന്റെ റീ റിലീസ് തരംഗം; ആദ്യദിനം നേടിയത് 70 ലക്ഷം!
Ravana Prabhu Re-release

രാവണപ്രഭു സിനിമയുടെ റീ റിലീസ് ആരാധകർ ഏറ്റെടുത്തു. ആദ്യ ദിവസം 70 ലക്ഷം Read more