ടിനു പാപ്പച്ചന്റെ സംവിധാന മികവിൽ ‘അജഗജാന്തരം’

നിവ ലേഖകൻ

Tinu Pappachan Malayalam movie Ajagajantharam Trailer
Tinu Pappachan Malayalam movie Ajagajantharam Trailer

ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി,പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, വിജയ് സേതുപതി, കാർത്തിക്ക് സുബ്ബരാജ് തുടങ്ങിയ താരനിരകൾ ചിത്രത്തിന്റെ ട്രെയ്ലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിസംബര് 23 ആം തീയതി ചിത്രം തീയേറ്റർ പ്രദർശനത്തിലൂടെ പ്രേക്ഷകരിലെത്തും.ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുകയും തുടർന്ന് ഒരു ദിവസത്തിനുള്ളിൽ അവിടെ നടക്കുന്ന ആകാംക്ഷാഭരിതമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ആന്റണി വര്ഗീസ്, അര്ജുന് അശോകന്, ചെമ്പന് വിനോദ് തുടങ്ങിയവരാണ് ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഗംഭീര ആക്ഷന് സീക്വന്സുകളുമായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

സാബുമോന്, ജാഫര് ഇടുക്കി, രാജേഷ് ശര്മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില് അണിനിരക്കുന്നു.സില്വര് ബേ സ്റ്റുഡിയോസിന്റെ ബാനറില് ഇമ്മാനുവല് ജോസഫ്,അജിത് തലപ്പിള്ളി എന്നിവര് ചേര്ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വ്വഹിച്ചിരിക്കുന്നത് ജിന്റോ ജോര്ജ്ജ് ആണ്.കിച്ചു ടെല്ലസ്,വിനീത് വിശ്വം എന്നിവര് ചേര്ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

  ശ്വേത മേനോനെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ ഒക്ടോബർ 28 വരെ നീട്ടി

സംഗീത സംവിധാനം – ജേക്സ് ബിജോയ്,എഡിറ്റര് – ഷമീര് മുഹമ്മദ്,കല – ഗോകുല്ദാസ്,മേക്കപ്പ് -റോണക്സ് സേവ്യര്,വസ്ത്രാലങ്കാരം – മഷര് ഹംസ,സ്റ്റില്സ് -അര്ജ്ജുന് കല്ലിങ്കല്,പരസ്യക്കലഓള്ഡ് -മോക്സ്, സൗണ്ട് -രംഗനാഥ് രവി,ആക്ഷന്- സുപ്രീം സുന്ദര്,ചീഫ് അസോസിയേറ്റ് ഡയറക്ടര്- രതീഷ് മൈക്കിള്, അസോസിയേറ്റ് ഡയറക്ടര്- കണ്ണന് എസ് ഉള്ളൂര്, കിരണ് എസ്.അസിസ്റ്റന്റ് ഡയറക്ടര്- അനന്തു വിജയ്, അരവിന്ദ് രാജ്, വിഷ്ണു വിജയന്, സുജിത് ഒ എസ്, പ്രൊഡക്ഷന് കണ്ട്രോളര് -ബാദുഷ, വിതരണം- സെന്ട്രര് പിക്ച്ചേഴ്സ് റിലീസ്, വാര്ത്ത പ്രചരണം- എ എസ് ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്ത്തകര്.

Story highlight : Tinu Pappachan’s New Malayalam film ‘Ajagajantharam ‘ Trailer released.

Related Posts
പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
Vikraman Nair death

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. Read more

തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
Lokah Chapter 2

മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ Read more

എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ ‘പാട്രിയറ്റ്’ ഷൂട്ടിംഗിന് ജോയിൻ ചെയ്യും
Mammootty Patriot Movie

ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more

  ഭൂട്ടാൻ വാഹന കേസിൽ ഭയമില്ലെന്ന് അമിത് ചക്കാലക്കൽ; കസ്റ്റംസുമായി സഹകരിക്കുന്നു
പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയുടെ ജൈത്രയാത്ര
Malayalam cinema comeback

2021-ൽ തകർച്ച നേരിട്ട മലയാള സിനിമ 2025-ൽ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. 'ന്നാ Read more

മധു സാറിനും എനിക്കും ഒരേ അനുഭവം ഉണ്ടായിട്ടുണ്ട്: മോഹൻലാൽ
Mohanlal actor Madhu

മലയാളത്തിന്റെ അതുല്യ നടൻ മധുവിന്റെ 92-ാം ജന്മദിനത്തിൽ മോഹൻലാൽ തൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു. Read more

അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ
Actor Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അധ്യാപകവൃത്തി ഉപേക്ഷിച്ച് നാഷണൽ Read more

മലയാളത്തിന്റെ മഹാനടന് മധുവിന് 92-ാം പിറന്നാൾ; ആശംസകളുമായി മുഖ്യമന്ത്രി
Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി Read more