തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.

Anjana

Earthquake in Tamil Nadu.

ചെന്നൈ: മഴയ്‌ക്ക് പിന്നാലെ തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്‌കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ 4.17 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.വെല്ലൂരിൽ ആണ് സംഭവം.

വെല്ലൂരിന് 59 കിലോമീറ്റർ കിഴക്ക്- തെക്ക് കിഴക്കായി 25 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.സംഭവത്തിൽ ഇതുവരെ ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ല.വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭൂചലനത്തെ തുടർന്ന്  ചില വീടുകളിലും കെട്ടിടങ്ങളിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.വെല്ലൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചതിന്റെ ഫലമായി പുഴകളും, ചെക്ക് ഡാമുകളും നിറഞ്ഞിട്ടുണ്ട്.ഇതിനു പിന്നാലെയാണ് ഭൂചലനം ഉണ്ടായത്.

Story highlight : Earthquake in Tamil Nadu.