Headlines

National

വെള്ളപ്പൊക്ക ദുരന്തത്തില്‍ മുങ്ങി തമിഴ്നാട് ; സന്ദർശനത്തിനിടെ ഫോട്ടോഷൂട്ട് നാടകവുമായി ബി.ജെ.പി.

BJP President promotional photoshoot

വെള്ളപ്പൊക്ക ദുരന്തത്തില്‍ മുങ്ങിയ തമിഴ്നാട്ടിൽ ഫോട്ടോഷൂട്ട് നടത്തി ബി.ജെ.പിയുടെ പ്രഹസനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ എത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയാണ് ദുരന്തസമയത്തും രാഷ്ട്രീയ നാടകം കാഴ്ചവച്ചത്.

വെള്ളം കയറിയ പ്രദേശങ്ങളിലേക്ക് ബോട്ട് മാർഗം എത്തിയ അണ്ണാമലൈ ജനങ്ങളോട് താന്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിവിധ ആംഗിളില്‍ ചിത്രീകരിക്കണമെന്ന് ക്യാമറാമാനോട് ആവശ്യപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ കാരു നാഗരാജന് ഒപ്പമാണ് അണ്ണാമലൈ ചെറിയ വെള്ളക്കെട്ടുള്ള പ്രദേശത്ത് എത്തിയത്.

ദൃശ്യത്തിന് യാഥാർത്ഥ്യത ലഭിക്കാൻ നേതാവിന് പിന്നിലായി വെള്ളത്തില്‍ നില്‍ക്കുന്നവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.

നഗരം മഴക്കെടുതികളിൽ വലയുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഫോട്ടോഷൂട്ട് നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.

വൈകാതെ അണ്ണാമലൈയുടെ പേര് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറിക്കഴിഞ്ഞു.

Story highlight : BJP President trolled for promotional photoshoot during flood at Tamil Nadu. 

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts