അഫ്ഗാനിസ്ഥാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊലപ്പെടുത്തി.
മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരമാണ് കൊല്ലപ്പെട്ടത്.
ഈ മാസത്തിന്റെ ആദ്യമാണ് കൊലപാതകം നടന്നത്.എന്നാൽ സംഭവം പുറത്തുപറയരുതെന്ന് കുടുംബാംഗങ്ങൾക്ക് ഭീഷണിയുണ്ടായിരുന്നതുമൂലം കുടുംബാംഗങ്ങൾ ആരും തന്നെ ഈ വിവരം പുറത്ത് പറയാൻ തയ്യാറായില്ല.
എന്നാലിപ്പോൾ ഹക്കിമിയെ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്.
ഇതിനിടെ ഹക്കിമിയുടെ ഛേദിച്ച ശിരസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം വോളിബോൾ ടീം അംഗങ്ങൾക്കും താലിബാൻ അധികാരമേൽക്കുന്നതിനുമുമ്പ് രാജ്യം വിടാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ താലിബാൻ അധികാരത്തിലെത്തിയതോടെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു.
Story highlight : Taliban behead junior volleyball player in Afghanistan.