ധനുഷ്കോടി ഒരു പ്രേതനഗരമോ; ചരിത്രം ഇങ്ങനെ.

നിവ ലേഖകൻ

history of Dhanushkodi
history of Dhanushkodi
Photo credit – Travel triangle

ശ്രീലങ്കയിലേക്കുള്ള പ്രധാനകവാടം ആണ് തമിഴ്നാട്ടിലെ ധനുഷ്കോടി.രാമായണത്തിൽ ശ്രീരാമൻ സീതയെ വീണ്ടെടുക്കാൻ വേണ്ടി ലങ്കയിലേക്ക് പോകുമ്പോൾ വാനര സൈന്യത്തിൻറെ സഹായത്തോടെ കടലിൽ ചിറ കെട്ടിയത് ധനുഷ്ക്കോടിയിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെയിൽവേ സ്റ്റേഷനും പോലീസ് സ്റ്റേഷനും സ്കൂളും പോസ്റ്റോഫീസും കടകളും എല്ലാം ഉണ്ടായിരുന്ന ധനുഷ്കോടി 1964 ഡിസംബർ മാസത്തിലെ ഒറ്റദിവസംകൊണ്ട് മാറിമറഞ്ഞു.

അന്ന് ഡിസംബർ 22ന് ഈ ചെറു നഗരത്തിലൊരു ചുഴലികാറ്റ് വീശി അടിച്ചു.

അപകടത്തിനുശേഷം ഇന്ന് ഇവിടെ ഒരു പ്രേതനഗരം ആണ്. എന്താണ് ധനുഷ്കോടിയിലെ ചരിത്രം എന്ന് നോക്കാം.


ധനുസ്സിനെ അറ്റം എന്നർത്ഥംവരുന്ന ധനുഷ്കോടി ഹിന്ദുക്കളുടെ പുണ്യ തീർത്ഥാടന കേന്ദ്രം ആയിരുന്നു.

പുരാണപ്രസിദ്ധമായ രാമേശ്വരവുമായി ബന്ധമുള്ള ഈ സ്ഥലം രാമായണത്തിലും പരാമർശിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിൻറെ തെക്ക് കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ധനുഷ്കോടി.

ഇവിടെ നിന്നും രാമേശ്വരം പട്ടണത്തിലേക്ക് ഏകദേശം 18 കിലോമീറ്റർ ദൂരമുണ്ട്. വൻകരയുമായി ധനുഷ്കോടി ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്.

ശ്രീരാമനും വാനര സൈന്യവും ചേർന്ന് നിർമ്മിച്ച രാമസേതുവിൻറെ അവശിഷ്ടം എന്ന് വിശ്വസിക്കപ്പെടുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.

1964 സംഭവിച്ച ചുഴലിക്കാറ്റിൽ പാമ്പനെയും ധനുഷ്കോടിയെയും ബന്ധിപ്പിച്ചിരുന്ന മീറ്റർഗേജ് പാത തകർന്നു.

രാമേശ്വരത്തു ചുറ്റുമുള്ള തീരപ്രദേശം അത്യന്തം അപകട സാധ്യതയുള്ളതാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ഒരു പഠന റിപ്പോർട്ട് അനുസരിച്ച് പറയുന്നു.

ഭൂമിയുടെ പുറം തോടിലെ ടെക്ടോണിക് ചലനം കാരണമായി 1948 ലും 1949 ലും ധനുഷ്കോടിയുടെ ചെറിയൊരുഭാഗം മുങ്ങി പോയിട്ടുണ്ട്.

ധനുഷ്കോടിയുടെ ചരിത്രം ആദ്യം മാറ്റിമറിച്ചത് 1964 ഡിസംബർ 17 തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെട്ട ഒരു ന്യൂനമർദ്ദം ആയിരുന്നു.

ഇത് ഡിസംബർ 19ന് പ്രതാപിയായ ചുഴലിക്കാറ്റായി മാറുകയും ഡിസംബർ 22ന് ധനുഷ്കോടിയിൽ വീശി അടിക്കുകയും ചെയ്തു.

കാറ്റിൻറെ ചലനവേഗത മണിക്കൂറിൽ 280 കിലോമീറ്റർ ആയിരുന്നു.ആ ചുഴലിക്കാറ്റിൽ ഏകദേശം 1800 പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അതിനുശേഷമാണ് പട്ടണം വിജനം ആവുകയും ധനുഷ്കോടിയെ പ്രേതനഗരം ആയി പ്രഖ്യാപിക്കുകയും ചെയ്തത്.

കൊടുംകാറ്റിന്റെ ഭീകരതയെ ഓർമ്മിപ്പിക്കുന്ന സ്മാരകശിലകളും പേറി ഇന്നും ഒരു ശവപ്പറമ്പായി ധനുഷ്കോടി നിൽക്കുന്നു.

Story highlight : The mysterious history of Dhanushkodi.

Related Posts
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Thrissur engineering college death

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി Read more

വിമാനങ്ങൾ റദ്ദാക്കിയതിൽ ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്; ടിക്കറ്റ് നിരക്കിൽ നിയന്ത്രണം ഏർപ്പെടുത്തി
flight cancellations

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ Read more

കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച് അന്വേഷണം നടത്തണം; കെ.കെ. രമയുടെ ആവശ്യം
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ. രമ Read more

മൂന്നാറില് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്
S Rajendran

മൂന്നാറിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി താൻ വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്ന് ദേവികുളം മുൻ എംഎൽഎ Read more

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പര സ്വന്തമാക്കി
India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. യശസ്വി ജയ്സ്വാൾ Read more

റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി കൃതി സനോൺ; ചിത്രങ്ങൾ വൈറൽ
Kriti Sanon

സൗദി അറേബ്യയിൽ നടക്കുന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് താരം Read more

തമിഴ്നാട് വാൽപ്പാറയിൽ പുലി നാല് വയസ്സുകാരനെ കடித்து കൊന്നു
Leopard attack

തമിഴ്നാട് വാൽപ്പാറയിൽ നാല് വയസ്സുകാരനെ പുലി കடித்து കൊന്നു. ആയിപാടി എസ്റ്റേറ്റിലെ തോട്ടം Read more

മോഹൻലാലിനെ പൊന്നാടയണിയിച്ച് മമ്മൂട്ടി; ‘പാട്രിയറ്റി’ന്റെ ലൊക്കേഷനിൽ സ്നേഹപ്രകടനം
Mohanlal Mammootty Patriot

ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. 'പാട്രിയറ്റ്' സിനിമയുടെ സെറ്റിൽ Read more

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എക്സൈസ് പരിശോധന ശക്തമാക്കി
Kerala local body election

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് Read more