അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം

നിവ ലേഖകൻ

Aneesh George suicide

കണ്ണൂർ◾: കണ്ണൂർ ഏറ്റുകുടുക്കയിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അനീഷ് ജോർജിന്റെ മരണത്തിൽ കോൺഗ്രസ് കണ്ണൂർ ജില്ലാ നേതാക്കളാണ് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ബി എൽ ഒ വൈശാഖ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അനീഷ് ജോർജിന്റെ മരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്. എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് മകൻ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് അനീഷിന്റെ പിതാവ് വെളിപ്പെടുത്തി. എല്ലാവരെയും കണ്ടെത്താൻ മകൻ ബുദ്ധിമുട്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ഡിസിസി പ്രസിഡന്റ് ശബ്ദരേഖ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.

എസ്ഐആറുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റ് ഒപ്പം വരുന്നതിൽ അനീഷിനെ സിപിഐഎം ഭീഷണിപ്പെടുത്തി എന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. കോൺഗ്രസ് ബിഎൽഒയെ ഒപ്പം കൊണ്ടുപോകാൻ പാടില്ലെന്ന് സിപിഐഎം അനീഷിന് നിർദേശം നൽകി സമ്മർദ്ദത്തിലാക്കിയെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം.

അതേസമയം, അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നുവെന്ന് സിപിഐഎം ആരോപിച്ചു. ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മരണത്തിന് ഉത്തരവാദിയെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു.

അനീഷിന്റെ മരണത്തിൽ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് എൻജിഒ അസോസിയേഷൻ അറിയിച്ചു. ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മറ്റാർക്കും പങ്കില്ലെന്നും പിതാവ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

Story Highlights: കണ്ണൂരിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.

Related Posts
ഉത്തർപ്രദേശിൽ വീണ്ടും ദുരന്തം; ജോലി സമ്മർദ്ദത്തിൽ ബിഎൽഒ ആത്മഹത്യ ചെയ്തു
UP BLO Suicide

ഉത്തർപ്രദേശിൽ വോട്ടർപട്ടിക പുതുക്കൽ ജോലികൾക്കിടെ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തു. കടുത്ത Read more

വി.കെ. നിഷാദിനായി DYFI പ്രചാരണം ശക്തമാക്കി
DYFI campaign VK Nishad

പയ്യന്നൂർ ബോംബ് ആക്രമണക്കേസിലെ പ്രതി വി കെ നിഷാദിന് വേണ്ടി ഡിവൈഎഫ്ഐ പ്രചാരണം Read more

അനീഷ് ജോർജിന്റെ ആത്മഹത്യ: സിപിഐഎം ഭീഷണി ഉണ്ടായിരുന്നെന്ന് കോൺഗ്രസ്
Aneesh George suicide

കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം വിവാദത്തിലേക്ക്. സിപിഐഎം Read more

ബിഎൽഒ ആത്മഹത്യ: കോൺഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് ഇ.പി. ജയരാജൻ
BLO suicide controversy

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി സി.പി.ഐ.എം നേതാവ് Read more

ബിഎൽഒ ആത്മഹത്യയിൽ സി.പി.ഐ.എമ്മിന് പങ്കെന്ന് വി.ഡി. സതീശൻ; അന്വേഷണം വേണമെന്ന് ആവശ്യം
BLO suicide issue

ബി.എൽ.ഒ.യുടെ ആത്മഹത്യയിൽ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ഈ വിഷയത്തിൽ ഗൗരവകരമായ Read more

അനീഷ് ജോർജിന്റെ മരണത്തിൽ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് സിപിഐഎം
Aneesh George death

ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം തിരിച്ചറിയണമെന്ന് സിപിഐ Read more

BLO ആത്മഹത്യ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുസ്ലിം ലീഗ്
BLO suicide

BLO ആത്മഹത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് Read more

കണ്ണൂരിലെ BLO ആത്മഹത്യ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രമേശ് ചെന്നിത്തല
Ramesh Chennithala

കണ്ണൂരിലെ BLOയുടെ ആത്മഹത്യയിൽ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി. ബിജെപി പ്രവർത്തകന്റെ Read more

ബിഎൽഒ അനീഷിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ്
Payyannur BLO suicide

പയ്യന്നൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാറിൻ്റെ പ്രതികരണം. Read more

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
BLO suicide

കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് Read more