ലോകകപ്പ് ഫുട്ബോളിലേക്ക് ക്രൊയേഷ്യ യോഗ്യത നേടിയിരിക്കുന്നു. ഗ്രൂപ്പ് എയിലെ ജർമ്മനിയും സ്ലൊവാക്യയും ലോകകപ്പ് യോഗ്യതയുടെ തൊട്ടരികിൽ എത്തിനിൽക്കുന്നു. അതേസമയം, പോളണ്ടിനെതിരായ മത്സരത്തിൽ സമനില വഴങ്ങിയതോടെ നെതർലൻഡ്സ് ലോകകപ്പ് യോഗ്യതയ്ക്കായി കാത്തിരിക്കുകയാണ്.
ഫറോ ഐലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ക്രൊയേഷ്യ ഗ്രൂപ്പ് എച്ചിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ലോകകപ്പിന് യോഗ്യത നേടിയത്. ലക്സംബർഗിനെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ച് ജർമ്മനിയും നോർത്തേൺ അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സ്ലൊവാക്യയും ലോകകപ്പ് യോഗ്യതയ്ക്ക് അരികെയെത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന ജർമ്മനി – സ്ലൊവാക്യ മത്സരത്തിലെ വിജയി ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പിന് യോഗ്യത നേടും. ഈ ജയത്തോടെ ഇത് ക്രൊയേഷ്യയുടെ ഏഴാമത്തെ ലോകകപ്പ് യോഗ്യതയായി മാറി.
ഗ്രൂപ്പ് ജിയിൽ 17 പോയിന്റുമായി നെതർലൻഡ്സ് ആണ് നിലവിൽ ആദ്യ സ്ഥാനത്ത്. അടുത്ത മത്സരത്തിൽ സമനില നേടിയാൽ പോലും നെതർലൻഡ്സിന് ലോകകപ്പ് യോഗ്യത നേടാനാകും. അതേസമയം 40 വയസ് പിന്നിട്ട ക്രൊയേഷ്യയുടെ സ്റ്റാർ പ്ലേ മേക്കർ ലൂക്കാ മോഡ്രിച്ചിന് ഇത് അഞ്ചാമത്തെ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമൊരുങ്ങുകയാണ്.
Story Highlights: Croatia secured its spot in the World Cup after defeating the Faroe Islands, while Germany and Slovakia are on the verge of qualifying.



















