ഹർത്താൽ; തിങ്കളാഴ്ച്ച കെഎസ്ആർടിസി സാധാരണ സർവീസുകൾ ഉണ്ടാകില്ല.

നിവ ലേഖകൻ

Updated on:

Harthal no ksrtc bus
Harthal no ksrtc bus
Photo credit – East cost daily

തിരുവനന്തപുരം:  കെഎസ്ആർടിസി സാധാരണ നടത്തുന്ന ബസ് സർവീസുകൾ തിങ്കളാഴ്ച്ച ഉണ്ടാവില്ല.തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ നടത്തുന്ന സർവീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജിങ് ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കെഎസ്ആർടിസി അവശ്യ സർവിസുകൾ വേണ്ടിവന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും.

രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവ്വിസുകൾ പോലീസ് അകമ്പടിയോടെയും മാത്രം അയയ്ക്കാൻ ശ്രമിക്കും.എന്നാൽ, ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സർവീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിനുശേഷം ഡിപ്പോകളിൽ നിന്നും ആരംഭിക്കും.

യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവീസുകൾ അയക്കുന്നതിന് ബസ്സുകളും ജീവനക്കാരെയും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും എംഡി അറിയിച്ചു.

  ഇടുക്കിയിൽ അനധികൃത കരിങ്കല്ല് കടത്ത്: 14 ടിപ്പർ ലോറികൾ പിടിയിൽ

Story highlight : ksrtc services not allowed to run tomorrow

Related Posts
ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
KSRTC breath analyzer

ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി Read more

കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
KSRTC driver assault

കോട്ടയ്ക്കലിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് Read more

കെഎസ്ആർടിസിയിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും; റിസർവേഷൻ കൗണ്ടറുകൾ ഒഴിവാക്കും
KSRTC reforms

കെഎസ്ആർടിസിയിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണമായും ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

  കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
ഹോമിയോ മരുന്ന് കാരണം; കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരണം
KSRTC driver breathalyzer

കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവർ ഷിബീഷിനെതിരെ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞു. ഹോമിയോ മരുന്നാണ് Read more

പൊട്ടിയ ചില്ലുമായി സർവ്വീസ്; കെഎസ്ആർടിസിക്ക് പിഴ
KSRTC fine

മുൻവശത്തെ ചില്ല് പൊട്ടിയ നിലയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് മോട്ടോർ വാഹന Read more

കയറും മുൻപേ ബസ് മുന്നോട്ടെടുത്തു; സ്ത്രീയെ അൽപം ദൂരം വലിച്ചിഴച്ച ശേഷം നിർത്തി, സ്ത്രീ രക്ഷപ്പെട്ടത് അത്ഭുതകരമായി
KSRTC bus accident

തിരുവനന്തപുരത്ത് നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരി തെറിച്ചു വീണു. Read more

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി; നാല് പേർക്ക് പരുക്ക്
KSRTC bus accident

നെടുമങ്ങാട് വാളിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി നാല് ഇരുചക്രവാഹനങ്ങൾ Read more

കെഎസ്ആർടിസി ബസ് മാങ്ങ ശേഖരിക്കുന്നവരുടെ നേരെ പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്
KSRTC bus accident

കോഴിക്കോട് താമരശ്ശേരിയിൽ ഇന്ന് പുലർച്ചെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മാങ്ങ ശേഖരിക്കുന്നവരുടെ നേരെ Read more

  പൊട്ടിയ ചില്ലുമായി സർവ്വീസ്; കെഎസ്ആർടിസിക്ക് പിഴ
പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കെഎസ്ആർടിസിക്ക് രണ്ടരക്കോടി നഷ്ടം
KSRTC Hartal Loss

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കെഎസ്ആർടിസിക്ക് ഏകദേശം രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. Read more