രാജ്യം കനത്ത ജാഗ്രതയിൽ, ഡൽഹി സ്ഫോടനത്തിൽ 13 മരണം
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനത്തെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
സ്ഫോടനത്തിൽ പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ എല്ലാ പ്രധാന മാർക്കറ്റുകളും, ഷോപ്പിംഗ് ഏരിയകളും അടച്ചിടാൻ ഡൽഹി സർക്കാരും, ഡൽഹി പോലീസും നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ എയർപോർട്ടുകൾക്കും, മെട്രോ സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഫോടനത്തിന്റെ ആഘാതം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ അട്ടിമറി സാധ്യതയും സംശയിക്കുന്നുണ്ട്. സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനം സാധാരണ നിലയിലുള്ളതല്ലെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്.
()
രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി ടെലിഫോണിൽ സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്.
എൻഐഎ, എൻഎസ്ജി സംഘം സ്ഫോടന സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. () വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സാവധാനത്തിൽ നീങ്ങുകയായിരുന്ന വാഹനം ട്രാഫിക് സിഗ്നലിൽ നിർത്തിയതിന് പിന്നാലെ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. റോഡിന് നടുവിലാണ് സ്ഫോടനം നടന്നത്. പരുക്കേറ്റവരെ അമിത് ഷാ സന്ദർശിച്ചു. തുടർന്ന് അദ്ദേഹം സ്ഫോടന സ്ഥലത്തേക്ക് പോകും.
Story Highlights: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനത്തിൽ 13 മരണം; രാജ്യം കനത്ത ജാഗ്രതയിൽ.




















1 thought on “ഡൽഹിയിൽ സ്ഫോടനം; 13 മരണം; രാജ്യം അതീവ ജാഗ്രതയിൽ”
Comments are closed.