ഷിയോപൂർ (മധ്യപ്രദേശ്)◾: മധ്യപ്രദേശിലെ ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കീറിയ പേപ്പർ കഷ്ണങ്ങളിൽ നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ വിമർശനം ശക്തമായിട്ടുണ്ട്.
വിജയ്പൂരിലെ ഹുൾപുർ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ഇവിടെ കുട്ടികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണം വെറും നിലത്ത് വിരിച്ച പത്രക്കടലാസുകളിലാണ് നൽകിയത്. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. വിഷയത്തിൽ ജില്ലാ കളക്ടറും സബ് ഡിവിഷണൽ മജിസ്ട്രേറ്റും അന്വേഷണം നടത്തിയതിൽ സംഭവം സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ വീഡിയോക്കെതിരെ രാജ്യമെമ്പാടുമുള്ള ആളുകൾ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതോടെ മധ്യപ്രദേശ് സർക്കാരിനും ഇത് വലിയ തലവേദനയായിരിക്കുകയാണ്. കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പേപ്പർ പ്ലേറ്റുകൾ പോലും നൽകാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്നു. മധ്യപ്രദേശിൽ പി.എം. ശ്രീ പദ്ധതിയുടെ പരാജയമാണ് ഇതെന്നും വിമർശനങ്ങളുണ്ട്.
സംഭവത്തെ തുടർന്ന് സ്കൂൾ പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഭക്ഷണം നൽകുന്നതാണ് പി.എം. ശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തതിനെ പലരും വിമർശിക്കുന്നു. ഈ വിഷയത്തിൽ അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
श्योपुर की तस्वीर है, मिड-डे मील रद्दी अखबार में परोसा जा रहा है
मिड-डे मील अब प्रधानमंत्री पोषण शक्ति निर्माण टाइप कुछ हो गया है 2023 बीजेपी ने घोषणापत्र में इसमें पौष्टिक भोजन देने की बात कही थी, पौष्टिक तो दिख रहा है फिलहाल परोसा कैसे जाए ये तय हो जाता @GargiRawat @manishndtv pic.twitter.com/ecrHIeLgu5— Anurag Dwary (@Anurag_Dwary) November 6, 2025



















