മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യുനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമർദമാകുകയും തുടർന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റ് പാകിസ്താൻ നിർദ്ദേശിച്ച ഗുലാബ് എന്ന പേരിലാണ് അറിയപ്പെടുക. വടക്കൻ ആന്ധ്രാ പ്രദേശ്, തെക്കൻ ഒഡിഷ തീരങ്ങളിൽ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
കേരളത്തിൽ ചൊവ്വാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്. മത്സ്യതൊഴിലാളികൾ തിങ്കളും ചൊവ്വയും കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Story highlight : Severe depression in the Bay of Bengal is chance to turn into a cyclone.