തിങ്കളാഴ്ച്ചത്തെ ഹർത്താലിനെതിരായ ഹർജി തീർപ്പാക്കി ഹൈക്കോടതി. താത്പര്യമുള്ളവർക്ക് ജോലി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും അനിഷ്ട സംഭങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും സർക്കാർ അറിയിച്ചു.
ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ ആവശ്യം കോടതി നിഷേധിച്ചു. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഭാരത് ബന്ദ് ദിനമായ സെപ്റ്റംബർ 27ന് കേരളത്തിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയുച്ചിരുന്നു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയുള്ള ഹർത്താലിനോട് സംസ്ഥാന–കേന്ദ്ര സർക്കാർ ജീവനക്കാർ സഹകരിക്കും.
Story Highlights: Those who want can go to work on hartal day