യുഎൻ പൊതുസഭയിൽ പ്രാതിനിധ്യം വേണം: താലിബാൻ.

Anjana

യുഎൻ പൊതുസഭയിൽ പ്രാതിനിധ്യം താലിബാൻ
യുഎൻ പൊതുസഭയിൽ പ്രാതിനിധ്യം താലിബാൻ

യുഎസ് പൊതുസഭാ സമ്മേളനത്തിൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും തങ്ങളെയും സംസാരിക്കാൻ അനുവദിക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു.  സമ്മേളനത്തിൽ താലിബാൻ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് താലിബാൻ കത്ത് നൽകി.

 താലിബാൻ വക്താവ് സുഹൈൽ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎൻ അംബാസഡറായി നിയമിച്ചെന്ന് താലിബാൻ അറിയിച്ചു. കൂടാതെ മുൻ അംബാസഡറായിരുന്ന ഗുലാം ഇസാഖ്സായിയെ അഫ്ഗാനിസ്ഥാന്റെ പ്രതിനിധിയായി പരിഗണിക്കരുതെന്നും താലിബാൻ ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താലിബാന്റെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ക്രെഡൻഷ്യൽ കമ്മിറ്റി കത്ത് കൈമാറിയിട്ടുണ്ട്. അതേസമയം സാർക്ക് സമ്മേളനത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന പാകിസ്ഥാന്റെ നിർദ്ദേശം തള്ളി. തുടർന്ന് അമേരിക്കയിൽ നടത്താനിരുന്ന സാർക്ക് മന്ത്രിമാരുടെ യോഗം റദ്ദാക്കി.

Story Highlights: Taliban wants to speak  in UN General Assembly.