ബിജെപി അധ്യക്ഷനാകുമെന്ന അഭ്യൂഹം; പ്രതികരണവുമായി സുരേഷ് ഗോപി.

നിവ ലേഖകൻ

Updated on:

സുരേഷ് ഗോപിയുടെ ബിജെപി അധ്യക്ഷസ്ഥാനം
സുരേഷ് ഗോപിയുടെ ബിജെപി അധ്യക്ഷസ്ഥാനം

പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന പ്രതികരണവുമായി സുരേഷ് ഗോപി എം പി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താൻ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും കെ സുരേന്ദ്രനോ വി മുരളീധരനോ വിചാരിച്ചാലും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും സുരേഷ് ഗോപി ആവർത്തിച്ചു. അധ്യക്ഷനായി സ്ഥാനമേൽക്കേണ്ടത് സിനിമാക്കാരല്ല മറിച്ച് രാഷ്ട്രീയക്കാരാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമവും ഇല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം ചേരുകയും അവരുടെ ആകുലതകൾ യോഗത്തിൽ ചർച്ച ചെയ്യപ്പെടും. നേരത്തേ തീരുമാനമെടുത്തതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഉടൻ തന്നെ യോഗം ചേരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സംഘടനയെ കൂടുതൽ ഊർജസ്വലമാക്കാനും ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കുന്നതിനോടൊപ്പം ബൂത്തുതലം മുതൽ അഴിച്ചുപണിയാൻ ബി.ജെ.പി. സംസ്ഥാന ഘടകത്തോട് പാർട്ടി കേന്ദ്രനേതൃത്വം നിർദേശം നൽകിയിരുന്നു .

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വ്യക്തമാക്കിയുള്ള റിപ്പോർട്ട് സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് ബുധനാഴ്ച കൈമാറിയിരുന്നു.

  ബിഹാർ വിജയം നേടി, അടുത്ത ലക്ഷ്യം ബംഗാൾ; ഗിരിരാജ് സിംഗ്

ബി.എൽ. സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുരേഷ് ഗോപിയെ മുൻനിർത്തിക്കൊണ്ട് സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ ജനകീയമാക്കാൻ കേന്ദ്രനേതൃത്വം ശ്രമിക്കുന്നതായുള്ള വാർത്തകൾ കെ. സുരേന്ദ്രൻ തള്ളിയിരുന്നു .

‘സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയാനില്ലെന്നും അധ്യക്ഷസ്ഥാനമേറ്റതു മുതൽ മാധ്യമങ്ങൾ തന്നെ മാറ്റാൻ തുടങ്ങിയതാണ്. കേരളത്തിൽ പിണറായി സർക്കാരിന്റെ പൊതുവിഷയങ്ങളിലെ സമീപനം, കോവിഡ് വ്യാപ്തിയെക്കുറിച്ചുള്ള ആശങ്ക, വർഗീയ സംഘടനകളോടുള്ള സർക്കാരിന്റെ സമീപനം എന്നി വിഷയമാക്കി പ്രചാരണങ്ങൾ നടത്തുമെന്നും പാലാ ബിഷപ്പിന്റെ പരാമർശം ഗൗരവപൂർവം ചർച്ചചെയ്യണമെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു .

Story highlight : Suesh Gopi not interested to become BJP president.

Related Posts
ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പരാതി
Sabarimala pilgrimage

ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. പമ്പയിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതിനാൽ അയ്യപ്പഭക്തർ ദുരിതത്തിലായി. Read more

  ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യ: ആരോപണങ്ങൾ തള്ളി ബിജെപി
ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ബിജെപി നേതാക്കളെ ചോദ്യം ചെയ്യും
Anand K Thampi suicide

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി Read more

ആർഎസ്എസ് സ്ഥാനാർത്ഥിയെ നിർത്തിയതിൽ മനംനൊന്ത് ബിജെപി സ്ഥാനാർത്ഥിയുടെ ആത്മഹത്യാശ്രമം
BJP candidate suicide attempt

തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. Read more

ബിജെപി പ്രവർത്തകന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
Anand K Thampi death

ബിജെപി പ്രവർത്തകനായ ആനന്ദ് കെ. തമ്പിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ Read more

പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യ: ആരോപണങ്ങൾ തള്ളി ബിജെപി
RSS activist suicide

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി പ്രതികരണവുമായി രംഗത്ത്. Read more

  ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പരാതി
ബിജെപിയിൽ മാന്യമായി പ്രവർത്തിക്കുന്നവർക്ക് സ്ഥാനമില്ല; ആർഎസ്എസ് നേതാവിൻ്റെ ആത്മഹത്യയിൽ പ്രതികരണവുമായി വി. ജോയ്
RSS leader suicide

തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ Read more

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു
bjp leader suicide

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതിലുള്ള മനോവിഷമത്തിലാണ് Read more

ബിഹാറിലെ തോൽവി: കോൺഗ്രസിനെതിരെ വിമർശനവുമായി പത്മജ വേണുഗോപാൽ
Bihar election loss

ബിഹാറിലെ കോൺഗ്രസിൻ്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് Read more

ബിഹാറിൽ ബിജെപി സ്ഥാനാർത്ഥി മൈഥിലി ഠാക്കൂർ മുന്നേറ്റം തുടരുന്നു
Maithili Thakur leads Bihar

ബിഹാറിലെ അലിനഗറിൽ എൻഡിഎ സഖ്യം മുന്നേറ്റം നടത്തുന്നു. ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി Read more