ബ്രൈഡൽ വെയർ ബ്രാൻഡായ മോഹെയ് ഫാഷനായി ആലിയ ഭട്ട് അടുത്തിടെ അഭിനയിച്ച പരസ്യചിത്രം പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് കങ്കണ റണൗട്ടിന്റെ പ്രതികരണം.
പരസ്യചിത്രത്തിലൂടെ ആലിയ കന്യാ ദാനത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഇതാണ് കങ്കണയെ ചൊടിപ്പിച്ചത്. മതപരവും രാഷ്ട്രീയവുമായ കച്ചവടങ്ങൾക്കായി ഉപഭോക്താക്കളുടെ ആശയങ്ങളെ പരസ്യങ്ങൾ ഉപയോഗിച്ച് സ്വാധീനിക്കരുതെന്ന് എല്ലാ ബ്രാൻഡുകളോടും അഭ്യർത്ഥിക്കുന്നതായി കങ്കണ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
കുടുംബത്തെ സ്നേഹിക്കുന്ന വധു വിവാഹവേദിയിലിരുന്ന് തന്നെ കന്യ ദാനത്തിലൂടെ വീട്ടിലെ മറ്റൊരാളായി കണ്ട് കൈമാറുന്നത് എന്തിനെന്ന് ചോദിക്കുന്നു. എന്നാൽ വിവാഹത്തിൽ സമത്വം ഉറപ്പാക്കി വരന്റെ വീട്ടുകാർ വധുവിനും വീട്ടുകാർക്കും വരനെ കൈപിടിച്ചു കൊടുക്കുന്നു. ‘കന്യാമാൻ’ എന്ന പുത്തൻ ആശയമാണ് പരസ്യചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്.
Story Highlights: Kangana Ranout against Alia Bhatt’s new advertisement video.