ചൈനീസ് വാഹന നിർമ്മാതാക്കളായ ബി.വൈ.ഡി ബാറ്ററി തകരാറിനെ തുടർന്ന് 1.15 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിയാണ്. 2015-നും 2022-നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളിലാണ് പ്രധാനമായും തകരാറുകൾ കണ്ടെത്തിയിരിക്കുന്നത്. യുവാൻ പ്രോ, ടാങ് സിരീസ് തുടങ്ങിയ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.
ബാറ്ററി ഇൻസ്റ്റാളേഷനെ ബാധിക്കുന്ന നിർമ്മാണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2021 ഫെബ്രുവരിയ്ക്കും 2022 ഓഗസ്റ്റിനുമിടയിൽ നിർമ്മിച്ച 71,248 യുവാൻ പ്രോ ഇലക്ട്രിക് ക്രോസ്ഓവറുകൾ തിരിച്ചുവിളിക്കുന്നു. അതുപോലെ 2015 മാർച്ചിനും 2017 ജൂലൈയ്ക്കും ഇടയിൽ നിർമ്മിച്ച 44,535 ടാങ് സീരീസ് വാഹനങ്ങളിലെയും തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളിലെല്ലാം സാങ്കേതിക തകരാറുകൾ സംഭവിച്ചിട്ടുണ്ട്.
ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനിടയിൽ ഇലക്ട്രിക് വാഹന വ്യവസായം നേരിടുന്ന പ്രശ്നങ്ങളെ ഈ തിരിച്ചുവിളി എടുത്തു കാണിക്കുന്നു. ആവശ്യകത വർധിച്ചതിനെ തുടർന്ന് വാഹന നിർമ്മാതാക്കൾ ഉത്പാദനം വേഗത്തിൽ കൂട്ടിയതാണ് ഇതിന് കാരണം. ബാറ്ററി ഹൗസിംഗിൽ സീലന്റ് ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
നിലവിൽ ബി.വൈ.ഡി നാല് ഇലക്ട്രിക് കാറുകളാണ് ഇന്ത്യയിൽ വിൽക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചു വരുന്ന ഉപയോഗവും ആവശ്യകതയും കണക്കിലെടുത്ത് ഉൽപാദനം കൂട്ടുന്നതിനിടയിൽ സംഭവിക്കുന്ന ഇത്തരം പിഴവുകൾ ഒഴിവാക്കാൻ കമ്പനികൾ ശ്രദ്ധിക്കണം.
Story Highlights : BYD Issues Massive Recall: 115,000 EVs Over Critical Battery Issue