അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ ചട്ടങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാൻ സ്ത്രീകൾ.
#DoNotTouchMyClothes, #AfghanCulture എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെ ചിത്രങ്ങൾ പങ്കുവെച്ചാണ് അഫ്ഗാൻ സ്ത്രീകൾ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
This is Afghan culture. I am wearing a traditional Afghan dress. #AfghanistanCulture pic.twitter.com/DrRzgyXPvm
— Dr. Bahar Jalali (@RoxanaBahar1) September 12, 2021
താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ ശരീരം മുഴുവനായും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. കൈയ്യുറ ധരിക്കണമെന്നും വസ്ത്രങ്ങൾ കറുപ്പു നിറത്തിലുള്ളതാകണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു.
താലിബാനെ അനുകൂലിച്ച് കാബൂൾ സർവകലാശാലയിലെ മുന്നൂറോളം സ്ത്രീകൾ കറുത്ത വസ്ത്രം ധരിച്ച് പ്രകടനം നടത്തി. താലിബാന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നെന്ന് ഇവർ അറിയിച്ചു. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ അഫ്ഗാനിലെ മറ്റ് സ്ത്രീകളുടെ പ്രതിഷേധം.
ശരീരം മുഴുവനായും മൂടി വസ്ത്രം ധരിക്കുന്നത് അഫ്ഗാൻ സംസ്കാരം അല്ലെന്നും വസ്ത്രധാരണം വ്യക്തിത്വം വെളിപ്പെടുത്തുന്നില്ലെന്നും അഫ്ഗാനിലെ അമേരിക്കൻ സർവ്വകലാശാല ചരിത്രാധ്യാപിക ഡോ. ബഹാർ പറഞ്ഞു.
Story Highlights: Afghan women campaign against Taliban Dress Code