**ഇടുക്കി◾:** ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. കുമളിയിൽ തോട് കരകവിഞ്ഞൊഴുകി വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലെത്തിയതിനെ തുടർന്ന് രാവിലെ എട്ട് മണിക്ക് സ്പിൽവേ ഷട്ടറുകൾ തുറന്നു. 2018 ന് ശേഷം ആദ്യമായാണ് ഇത്രയധികം വെള്ളം ഒഴുകിയെത്തുന്നത്. തമിഴ്നാട് അധികൃതർ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ രാത്രി 11 മണി മുതൽ പുലർച്ചെ നാല് വരെ ഇടുക്കിയിൽ ശക്തമായ മഴ പെയ്തു. കല്ലാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നാല് ഷട്ടറുകളും ഉയർത്തി. നിലവിൽ മഴയ്ക്ക് ശമനമുണ്ട്.
വണ്ടിപ്പെരിയാർ കക്കി കവലയിലും വീടുകളിൽ വെള്ളം കയറി നാശനഷ്ട്ടം സംഭവിച്ചു. തൂക്കുപാലം, നെടുങ്കണ്ടം, കല്ലാർ, ബാലഗ്രാം എന്നീ മേഖലകളിലെ വീടുകളിലാണ് വെള്ളം കയറിയത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർ ഡാം തുറന്നു, നാല് ഷട്ടറുകളും ഉയർത്തി.
നെടുങ്കണ്ടം തൂക്കുപാലം മേഖലകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയിരുന്നു. ഇതിൽ സ്കൂട്ടറും കാറുമുണ്ടായിരുന്നു. മുല്ലപ്പെരിയാർ ഡാമിൻ്റെ 13 ഷട്ടറുകളും ഉയർത്തി 5000 ഘനയടി വെള്ളം വരെ പുറത്തേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് സെക്കൻഡിൽ 44,000 ഘനയടി വെള്ളം ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടായി. അതേസമയം, ഇപ്പോൾ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
Story Highlights: Heavy rain in Idukki district leads to landslides and flooding; Mullaperiyar Dam shutters opened as water level reaches 137 feet.